Chapter Title : ദുബായിലെ മെയില്‍ നേഴ്സ് 30 [Susan]
അവളുടെ കണ്ണുകളില്‍ എനിക്ക് വല്ലാത്തൊരു ശോഭ തോന്നി.
ഞാന്‍ : പിന്നെ സ്നേഹിക്കാന്‍ പറ്റിയ ഒരാള്‍
അത് കേട്ട അവള്‍ എന്നെ രൂക്ഷമായി ഒന്ന് നോക്കി. അവളുടെ കണ്ണുകളില്‍ എന്നോട് പരിഭവം ഉള്ള പോലെ എനിക്ക് തോന്നി. അവള്‍ക്കും എന്നോട് ചെറിയ ഇഷ്ടം ഉള്ള പോലെ എനിക്ക് തോന്നി.
ആന്റി : അപ്പോഴേക്കും രണ്ടും കൂടി തുടങ്ങി
ഞാന്‍ : ഞാന്‍ ഒന്നും പറഞ്ഞില്ലേ
നാന്‍സി : ആന്റി ഇതൊക്കെ രസം അല്ലെ. ഞങ്ങള്‍ ചുമ്മാ പറയുന്നതാ
അത് പറഞ്ഞു കൊണ്ട് അവള്‍ എന്നെ നോക്കി ഒരു കണ്ണടച്ചു കാണിച്ചു.
ആന്റി : അല്ല നീ എന്താ വൈകിയത്
നാന്‍സി : ആന്റി അതിനു അയാളുടെ കണ്ണു വെട്ടിച്ചു വരാന്‍ ഒക്കണ്ടേ
ആന്റി : അല്ല അവന്‍ ഇത് വരെ പോയില്ലേ.
നാന്‍സി : എവിടെ പോകാന്‍, രണ്ടും കൂടി കുടിച്ചോണ്ട് അവിടെ തന്നെ ഉണ്ട്. ഒരു വിധമാ ഞാന്‍ അവരെ കാണാതെ ഇങ്ങോട്ട് വന്നത്
ഞാന്‍ : അല്ല ഞാന്‍ ഇട പെടാണോ. കാര്യങ്ങള്‍ എല്ലാം ആന്റി എന്നോട് പറഞ്ഞു
അത് കേട്ട അവള്‍ എന്നെ നോക്കി. അവളുടെ മുഖത്ത് ഒരു പ്രതീക്ഷ ഉള്ള പോലെ എനിക്ക് തോന്നി.
നാന്‍സി : ഏയ് വേണ്ട, ഇത് ഇടയ്ക്ക് ഉള്ളതാ. എന്നെ കാണാതെ വന്നാല്‍ അങ്ങേരു പൊയ്ക്കൊള്ളും
ആന്റി : എടി നീ വല്ലതും കഴിച്ചോ
നാന്‍സി : ഇല്ലന്നെ, എനിക്കാണേ നല്ല വിശപ്പുണ്ട്. ആന്റി കപ്പ ഇരിപ്പില്ലേ
ആന്റി : ഉണ്ടെടി, ആ ടെബിളില്‍ ഉണ്ട്.
💬 Comments
View all comments