0%

Chapter Title : ദുബായിലെ മെയില്‍ നേഴ്സ് - 26

Author : susan Read All Parts 1.2K

വരാന്‍ കുറച്ചു സമയം എടുത്തു. അതിനകം രാജമ്മ ഡ്രസ്സ്‌ എല്ലാം ശരി ആക്കി പോകാന്‍ തയ്യാറായി.

രാജമ്മ : സാരമില്ലടാ. ഇതാദ്യം ഒന്നും അല്ലല്ലോ. നമുക്ക് ഇനിയും സമയം ഇല്ലെടാ

ഞാന്‍ : എന്നാലും ഒരു സങ്കടം പോലെ. എനിക്ക് ഇടയ്ക്ക് വച്ച് നിറുത്തുന്നത് സഹിക്കാന്‍ മേല

രാജമ്മ : വാടാ, വേഗം പോകാം അല്ലേല്‍ അവര്‍ നമ്മളെ തിരക്കി വരും

ഉടനെ ഞാന്‍ ഡ്രസ്സ്‌ എല്ലാം ഇട്ടു. അതിനു ശേഷം വാതില്‍ തുറന്നു കൊണ്ട് ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി. അവിടെ കണ്ട കാഴ്ച കണ്ടു ഞങ്ങള്‍ ഞെട്ടി.

പുറത്തിറങ്ങിയ ഞങ്ങളെയും നോക്കി കൊണ്ട് സുനിത അവിടെ തന്നെ ഉണ്ടായിരുന്നു. അത് കണ്ട ഞങ്ങള്‍ ആകെ ചമ്മി. ഞങ്ങളെ കണ്ട അവള്‍ ചിരിച്ചു. മനസ്സിന് കുളിരേകുന്ന നല്ല സുന്ദരമായ ചിരിയില്‍ ഞാന്‍ മയങ്ങി പോയി. ഒരു നിമിഷം ഞാന്‍ അവളെ തന്നെ നോക്കി കൊണ്ട് നിന്നു. അവള്‍ക്ക് കാര്യം എല്ലാം മനസ്സിലായി എന്ന് എനിക്ക് തോന്നി. ഞങ്ങള്‍ ഒന്നും പറഞ്ഞില്ല.

സുനിത : വേഗം ചെല്ലാന്‍ നോക്ക്. അവര്‍ എല്ലാവരും നിങ്ങളെ തിരക്കുന്നുണ്ട്. എനിക്ക് സംശയം തോന്നിയത് കൊണ്ടാ ഞാന്‍ തനിയെ പോയി നോക്കാം എന്ന് പറഞ്ഞു ഇങ്ങോട്ട് വന്നത്.

ഞാന്‍ : അത് ഞങ്ങള്‍.....

എന്ത് പറയണം എന്നറിയാതെ ഞാന്‍ വിക്കി

നാണം കാരണം രാജമ്മ ഒന്നും മിണ്ടിയില്ല.

സുനിത : ഞാന്‍ ഇതൊന്നും ആരോടും ഒന്നും പറയാന്‍ പോകുന്നില്ല. ഇതൊക്കെ തികച്ചും വ്യക്തിപരം ആയ കാര്യം ആണ്. വേഗം വാ

അങ്ങനെ ഞങ്ങള്‍ വാനിലേക്ക്

💬 Comments

View all comments