Chapter Title : എബിയും സാമും അവരുടെ അമ്മമാരും [Smitha]
ഇടുന്നെ? അതോ മാറുന്നുണ്ടോ? ഇപ്പം തന്നെ സമയം പോയി."
"ഞാന്‍ മാറുന്നൊന്നും ഇല്ല."
തന്‍റെ ടോപ്പില്‍ ഒന്ന് കണ്ണോടിച്ച് മരിയ ആന്‍റി പറഞ്ഞു.
"ഈ ചൂടത്ത് ഇത് തന്നെ ഊരിപ്പറിച്ച് കളയാനാ തോന്നുന്നേ!"
മമ്മി ഒരു ചുവന്ന ചുരിദാര്‍ ടോപ്പും ഒരു വെളുത്ത ലെഗ്ഗിന്‍സുമായിരുന്നു ധരിച്ചിരുന്നത്.
"ഞാന്‍ ഡ്രസ്സ് മാറിയതാ മോനെ!"
മമ്മി പറഞ്ഞു.
"എന്നാ ഇരുന്നോ?"
മമ്മി പിമ്പിലേക്ക് പോകാന്‍ തുടങ്ങി.
"ആന്‍റി അവിടെയല്ല,"
എബി മമ്മിയെ വിലക്കി.
"ആന്‍റിയും മമ്മിയും ഇവിടെയാ,"
അവന്‍ മിഡില്‍ സീറ്റിലേക്ക് വിരല്‍ ചൂണ്ടി.
"അവിടെയോ? അപ്പം ഇവിടെ ആരാ?"
"അവിടെ ഞാനും സാമും!"
മമ്മി ഞങ്ങളെ ഒന്ന് ചുഴിഞ്ഞു നോക്കി.
അബദ്ധം പറ്റിയത് പോലെ എനിക്ക് മമ്മിയെ നോക്കേണ്ടി വന്നു അപ്പോള്‍.
"അത് മമ്മി, ഞാന്‍..."
എന്തെങ്കിലും പറയുന്നതിന് മുമ്പ് മരിയ ആന്‍റി വന്ന് മമ്മിയെ വലിച്ചു.
"പിള്ളേര് വല്ലതും രസമുള്ളത് മിണ്ടിയും പറഞ്ഞും അവിടെ ഇരുന്നോട്ടെ ചേച്ചി, വാ നമുക്ക് രണ്ടുപേര്‍ക്കും ഇവിടെ ഇരിക്കാം!"
മമ്മി മരിയ ആന്‍റിയോടൊപ്പം മിഡില്‍ സീറ്റില്‍ ഇരിക്കാന്‍ അങ്ങോട്ട് പോയി.
ആദ്യം മരിയ ആന്‍റി ഇരുന്നു.
ഞാനും എബിയും അപ്പോള്‍ മുഖാമുഖം നോക്കി.
മരിയ ആന്‍റി ഇരുന്നു കഴിഞ്ഞപ്പോള്‍ കഷ്ടിച്ച് അല്‍പ്പം സ്ഥലം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
"ഇവിടെ ഞാന്‍ എങ്ങനെ ഇരിക്കാനാടാ?"
മമ്മി ഞങ്ങളെ നോക്കി.
അത്കേട്ടു കൊണ്ട് ഡാഡി അങ്ങോട്ട് വന്ന് മരിയ ആന്‍റി ഇരിക്കുന്നിടത്തേക്ക് നോക്കി.
ഡാഡി പിന്നെ ഞങ്ങള്‍ ക്രമത്തില്‍ അടുക്കി വെച്ച ബാഗുകളിലെക്കും സാധനങ്ങളിലേക്കും നോക്കി.
"ഒന്നും റീ അറേഞ്ച് ചെയ്യേണ്ട കാര്യമില്ല..."
ഡാഡി ആലോചിച്ചുകൊണ്ട്
💬 Comments
View all comments