ആൽബി....
എന്റെ കഥകൾക്ക് ആൽബി നൽകുന്ന സപ്പോർട്ടും പരിഗണനയും എത്രയോ വലുതാണ് എന്ന് ഞാൻ പറയാതെ തന്നെ ആൽബിക്കറിയാം.
ഇതുപോലെയുള്ള പരിഗണന ഉള്ളതുകൊണ്ടാണ് പല കഥകളും ഞാൻ വളരെ വേഗത്തിൽ പോസ്റ്റ് ചെയ്യുന്നത്...
കഥയെഴുത്തിനെ സംഭാഷണങ്ങൾ വളരെ സഹായിക്കുന്നു എന്നതുകൊണ്ടാണ് ഞാനവയെ കൂടുതലും ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. ചിലപ്പോൾ പശ്ചാത്തല വിവരണം ഒക്കെ പ്രയാസപ്പെടുത്തുന്നതായി തോന്നാറുണ്ട്. അപ്പോൾ സംഭാഷണങ്ങളുടെ സഹായത്താല് അവയെ വിവരിക്കുമ്പോൾ എഴുത്ത് ഞാൻ ഉദ്ദേശിക്കുന്നതിനേക്കാൾ എളുപ്പമായിരുന്നു....
അത് വായനക്കാർ ഇഷ്ടപ്പെടുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
വായനയെ എളുപ്പമുള്ളതാക്കി തീർക്കുന്നതിൽ സംഭാഷണങ്ങൾ അവരെ സഹായിക്കുന്നു എന്ന് അറിയുന്നതിലും...
ഇതുപോലെയുള്ള പ്രോത്സാഹനം ഉള്ളതുകൊണ്ടാണ് ഈ കഥയെ ഇവിടെ വരെ എത്താൻ സഹായിച്ചത്...
ഇനിയും മുമ്പോട്ട് പോകാൻ പ്രേരിപ്പിക്കുന്നതും...
അതിന് ഒരുപാട് നന്ദി...
സ്നേഹപൂർവ്വം
സ്മിത
ചേച്ചി
ഇനി മമ്മിയുടെ പ്രതികരണമറിയാനുള്ള കാത്തിരിപ്പാണ്.സംഭാഷണങ്ങളിലൂടെ വായനക്കാരെ ഉത്തേജിപ്പിക്കാൻ ചേച്ചിക്ക് പ്രത്യേക വശമുണ്ട്.ചിലർ യാത്ര തീരരുത് എന്നും മറ്റു ചിലർ കഥ അടുത്ത ഘട്ടത്തിലേക്ക് കടന്നെങ്കിൽ എന്നും ആഗ്രഹിക്കും.പക്ഷെ അനിവാര്യം ആയ ട്വിസ്റ്റ് ഞാൻ പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു.
കഥയിലെ വഴിത്തിരിവ് എവിടെ സംഭവിക്കും എന്ന് ഞാൻ ശ്രദ്ധിക്കാറുണ്ട്.അത് ഈ ഭാഗത്ത് സംഭവിച്ചു എന്നൊരു തോന്നൽ.
സാമിന്റെ പപ്പായുടെ ഫോൺ കാളിൽ പലതും ഒളിഞ്ഞിരിക്കുന്നു, പലതും പൊതിഞ്ഞുമൂടി അയാൾ സംസാരിക്കുന്നു.
അതിനിടയിൽ പോലും സാം കുസൃതി കാട്ടുന്നു.അവർക്കിടയിൽ രഹസ്യങ്ങൾ പൊളിയുന്നുമുണ്ട്.പക്ഷെ ഇഷ്ട്ടമുള്ളപ്പോൾ വീർജിൻഹുഡ് നശിക്കാൻ ഞാൻ അമേരിക്കക്കാരൻ അല്ല ഇന്ത്യക്കാരനാ എന്ന് പറയുമ്പോൾ,ഇന്ന് ഇന്ത്യയിലും അതെ സാഹചര്യം ഉണ്ടാകുന്നതിന് സാധ്യതകൾ കൂടിയിരിക്കുന്നു എന്നതും വസ്തുതയാണ്.
സ്നേഹപൂർവ്വം
ആൽബി