0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]

Author : sanju Read All Parts 4182

പാചകം.. നാളെ മുതൽ സ്ത്രീകളും കുട്ടികളും വൈകുന്നേരത്തെ ദർശനത്തിനു വന്നു പോയാൽ മതി , അപമൃത്യു സംഭവിച്ച പൂർവികരെയും മറ്റു ബാധകളെയും ആവാഹിച്ചു തളയ്ക്കുന്ന കർമ്മങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ..ആ സമയത്തു തറവാട്ടിലെ മുതിർന്ന പുരുഷന്മാർ മാത്രമേ ഉണ്ടാകാൻ പാടുള്ളു..

''നീയെന്താ ഒറ്റയ്ക്ക് നിന്നാലോചിക്കുന്നതു ? ''

അഞ്ജു ചേച്ചി അടുത്തേക്ക് വന്നു ,കൂടെയൊരു പെൺകുട്ടിയുമുണ്ട് ,ഏതാണ്ട് ജയശ്രീയുടെ പ്രായം വരും..മുട്ടൊപ്പമുള്ള മിഡിയും ടോപ്പുമൊക്കെയിട്ട് കാണാൻ നല്ല ചേലുണ്ട് .

'' ഇത് ? ''

''ശ്രുതി , സ്മിതയുടെ മോളാ ,''

'' ഇവളെങ്ങനെ ഇവിടെ ? ടൌൺ വരെ ഒറ്റയ്‌ക്കെത്തി ,അവിടുന്നുപിന്നെ ഞാൻ പോയി കൂട്ടി , ''

''ചേച്ചി..അത് ?- ''

''സാരമില്ല ഞാൻ നോക്കിക്കൊള്ളാം , നീ പോയി കഴിഞ്ഞാ ഇവളുടെ ഫോൺ വന്നത് , ഒരു ബന്ധു വീട്ടിലല്ലേ നിന്നിരുന്നത് , അവിടുന്നവര് ഇറക്കി വിട്ടു ,... ''

പെട്ടെന്ന് മാളു തിരക്കിട്ടു വരുന്നത് ചേച്ചി സംസാരം നിർത്തി..

'' അർജുൻ ചേട്ടാ ,..ഒന്നിങ്ങു വാ ,,, ''

''എന്താടി ? ''

''ചേട്ടനിങ്ങു വാ ''

'' എന്താടാ പെണ്ണിനൊരു ഇളക്കം ,''

''എയ് ,അവളുടെ സ്വഭാവം ചേച്ചിക്കറിയില്ലേ .....''

''ആ.. ശരി ,എന്നാ ഞാനപ്പുറത്തേക്ക് പോവുകയായ ,''

''ഈ കുട്ടി ....?

''കുറച്ചു കഴിഞ്ഞു ഞാൻ കൊണ്ടാക്കിക്കൊള്ളാം ,ഇവളുടെ അമ്മയ്ക്കുള്ള ഫുഡും കൊടുക്കേണ്ടേ ,''

''ചേച്ചി ''

''കൂൾ... ഞാൻ നോക്കിക്കൊള്ളാം ''

പുതിയ ആളുകളും സ്ഥലവും ആയതു കൊണ്ടാകും ശ്രുതിയുടെ കണ്ണുകളിൽ അകെ പേടിച്ചരണ്ട ഭാവമാണ് ,എന്നെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി അവൾ ചേച്ചിക്കൊപ്പം നടന്നു ...പാവം ആരുമില്ലാത്ത അവസ്ഥയിൽ ഈ പ്രായത്തിൽ ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥ ചിന്തിക്കാവുന്നതേയുള്ളു .

ചെറിയമ്മായിയും വന്നിട്ടുണ്ടെന്ന് കേട്ടു ,മുത്തശ്ശി പോയി കൂട്ടിക്കൊണ്ടു വന്നതാത്രേ ,അത് കൊണ്ടാകും നേരത്തെ കാണുമ്പോൾ വല്യമ്മയുടെ മുഖമൊക്കെ ആകെ ഇരുണ്ടിരുന്നത് .ഇപ്പോഴത്തെ അവസ്ഥയിൽ ഞാൻ വിചാരിച്ചാൽ വല്യമ്മയുടെ പിണക്കം മാറ്റിയെടുക്കാൻ കഴിയും ..പക്ഷെ അതിനു പോയി സമയം കളഞ്ഞാൽ പ്ലാൻ ചെയ്ത കാര്യങ്ങൾ പാളുമെന്നുറപ്പാണ് ..ചെറിയമ്മായിയുടെ

💬 Comments

View all comments