Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 10 [സഞ്ജു സേന]
കാണാൻ നല്ല ചേലുണ്ട് ,ചുണ്ടൊക്കെ ഒന്ന് മലർന്നതോടെ ആർക്കും ഒന്ന് നുണയാൻ തോന്നും ..പക്ഷെ വീട്ടിൽ ആളുകളുള്ള കാര്യം ഓർത്തപ്പോൾ ആ ആഗ്രഹം തൽക്കാലം മനസ്സിലൊതുക്കി .
''നീ നേരത്തെ ചോദിച്ചത് വേണോ ?''
''ഏതു.?.''
''അർജുൻ പൊട്ടൻ കളിക്കല്ലേ ,ഞാനതെല്ലാം ഡിലീറ്റ് ചെയ്യാൻ പോകുവാ ,വേണമെങ്കിൽ ലാപ്പിൽ നിന്ന് തന്നെ കണ്ടോ ''
''അപ്പൊ മൊബൈലിലിലേക്ക് അയക്കാമെന്നു പറഞ്ഞിട്ട് ''
''ചെക്കാ ,വേണമെങ്കിൽ ലാപ്പിൽ നിന്ന് കണ്ടോ ,അതല്ലെങ്കിൽ ഞാനിപ്പോ ഡിലീറ്റ് ചെയ്യും ''
ആ പറച്ചിൽ കേട്ട് മനസ്സിൽ ദേഷ്യം തോന്നിയെങ്കിലും അടക്കി ,ലാപ്പ് ഓൺ ചെയ്തു പാസ് വേർഡ് അടിച്ചു തന്നിട്ട് ചേച്ചി പുറത്തേക്ക് നടന്നു ...
...........................................................................................................................................................................
പിള്ളേര് മുറ്റത്തു കളിക്കുന്നതും നോക്കി ഇരിക്കുമ്പോഴും മനസ്സിൽ മറ്റു ചില ചില ചിന്തകളായിരുന്നു , ഒന്ന് പൊലീസുകാരി പ്രിയയെ പോയി കാണണം ,രാവിലെ അവർ പറഞ്ഞ കാര്യങ്ങൾ ഒന്ന് കൂടി ക്ലിയർ ചെയ്യേണ്ടതുണ്ട് ,ആ ചിന്തയിൽ പോകാനായി എഴുന്നേറ്റതാണ് പക്ഷെ അപ്പോഴേക്കും അമ്മയുടെ ഫോൺ വന്നു..
''നീയെവിടെ ? ''
''വല്യമ്മയുടെ വീട്ടിൽ , ''
''വേഗമിങ്ങോട്ടു വാ ,ഒരു സ്ഥലം വരെ പോകാനുണ്ട്..''
''ഞാനിപ്പോ വരാം ,''
''വൈകല്ലേ ,അത്യാവശ്യ കാര്യമുണ്ട് ''
''അമ്മ ഇറങ്ങിക്കോ ,ഞാനെത്തി ..''
ചെല്ലുമ്പോൾ അമ്മ ഗേറ്റിൽ തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
''എന്താമ്മേ ,അത്യാവശ്യ കാര്യം ''
''അത് പറയാം ,നീ നമ്മുടെ കാറെടുക്ക് ,നമുക്കൊരിടം വരെ പോകണം.''
''എവിടേക്ക് ,''
''എവിടേക്കെന്നറിഞ്ഞാലേ. നീ വരൂ..''
''അയ്യോ എന്‍റെ രേവതിക്കുട്ടി ,പിണങ്ങല്ലേ ,എവിടേക്കായാലും 'അമ്മ വിളിച്ചാൽ ഞാൻ വരൂലേ..''
''നീ കൊഞ്ചാതെ വണ്ടിയെടുക്ക് ,ഇവിടെ നൂറു പണിയുള്ളതാ ,അതിനിടയ്ക്ക് ഓരോ ..''
മുഖം കണ്ടിട്ട് അമ്മയുടെ മൂഡ് അത്ര ശരിയല്ല ,അത് കൊണ്ട് വേഗം പോയി കാറ് സ്റ്റാർട്ടാക്കി ഇറങ്ങി .. മൂന്നാലു കിലോമീറ്റർ അകലെയുള്ള ഞങ്ങളുടെ തോട്ടത്തിലേക്കാണ് യാത്ര ,ഈ സമയത്തു തോട്ടത്തിലേക്ക് ? അമ്മയുടെ മുഖഭാവം കണ്ടപ്പോൾ ചോദ്യം ഉള്ളിലൊതുക്കി ..ടാർ റോഡിൽ നിന്ന് തിരിഞ്ഞു ചരൽ നിറഞ്ഞ പാതയിലേക്ക് കയറി കുറച്ചു പോയതോടെ
💬 Comments
View all comments