0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]

Author : sanju Read All Parts 7.1K

മൊബൈൽ കാമറ എന്നിലേക്ക് ഫോക്കസ് ചെയ്തു .....അമ്മയും മോനും സമർത്ഥമായി ഒരുക്കിയ കെണി....എന്നെ കുടുക്കിയതിന്റെ ആഹ്ളാദത്തിൽ രണ്ടും നിൽക്കെ ,പകയോടെ രണ്ടാളെയും ഒന്ന് കൂടി മാറി മാറി നോക്കി ഒന്നും മിണ്ടാതെ ഞാൻ പുറത്തേക്ക് നടന്നു ..

നേരത്തെ മാളുവിനെയും കൊണ്ട് വന്ന സ്ഥലമാണ് പക്ഷെ ഇപ്പോൾ ഒറ്റയ്ക്കിരുന്നാൽ ഒന്ന് മനസ്സ് തണുത്തു കിട്ടുമോ എന്നറിയാനാണ്..അകത്തെ മുറിയിലേക്ക് കയറി ഭിത്തിയിൽ ചാരിയിരുന്നു പതുക്കെ കണ്ണടച്ചു..ഒരിക്കലും ഇങ്ങനെ ഒരു കെണിയുണ്ടാകുമെന്നു കരുതിയതല്ല..ഇനി രണ്ട് പേരും കൂടി വൈത്തിയെ വിടാൻ പറയുമോന്നാണ് , ജയന്റെ മട്ടും ഭാവവും വച്ചു വൈത്തിക്ക് വേണ്ടി എന്ത് ചെയ്യാനും അവൻ തയ്യാറാകും.. ഒറ്റയ്ക്ക് പോയതാണ് പ്രശ്നമായത് ,അഞ്ജു ചേച്ചിയെ കൂടി കൂട്ടിയിരുന്നെങ്കിൽ ,ആ .....ഇനി പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടില്ലല്ലോ..പെട്ടെന്നാണ് ആരോ മുറിയിലേക്ക് കടന്നു വരും പോലെ തോന്നിയത് ,മുഖമുയർത്തി നോക്കുമ്പോൾ അഞ്ജു ചേച്ചി ..

''നീയെന്താ ഒറ്റയ്ക്കിവിടെ ..''

''ചുമ്മാ ,കുറച്ചു നേരം ഉറങ്ങാമെന്നു കരുതി ..''

''അർജുൻ ,കള്ളം പറയരുത് ,നിന്റെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ ,എന്താ ...എന്താ പറ്റിയത് ?''

''ഒന്നൂല്ല ചേച്ചി ഞാൻ ഓരോ കാര്യങ്ങള് ആലോചിച്ചു ഇരുന്നതാ , ''

''അതിനു കണ്ണെന്തിനാ നിറയുന്നത് ? മോനെ നീ കാര്യം പറ ''

''ചേച്ചി പ്ലീസ് ,ഞാൻ പറഞ്ഞില്ലേ ഒന്നൂല്ല , കുറച്ചു നേരം ഒറ്റയ്ക്കിരിക്കണമെന്നു തോന്നി .അത്രയേ ഉള്ളു ..''

''അങ്ങനെയിപ്പോ പൊന്നു മോൻ ഒറ്റയ്ക്കിരിക്കേണ്ട ...അതും ഇവിടെ . വാ എഴുന്നേൽക്ക് ...''

''ചേച്ചി കൈ വീട് പ്ലീസ് ...ഞാൻ വന്നോളാം ''

''ശരി ,എന്നാൽ

💬 Comments

View all comments