Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
തന്നെ കണ്ടു ,സൈഡ് ഒതുക്കി നിർത്തിയിരിക്കുന്ന വെളുത്ത സ്വിഫ്റ്റ് കാർ ,
ഞാൻ അതിനു പിന്നിലായി ഇന്നോവ ഒതുക്കി ,പുറകിലെ ടയർ പഞ്ചറായി വശം ചെരിഞ്ഞാണ് കാറ് കിടക്കുന്നതു , എന്നെ കണ്ടു അമ്മയും അഞ്ജു ചേച്ചിയും ഡോർ തുറന്നു പുറത്തേക്കിറങ്ങി ..
''ഇവിടെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു ,കണ്ടില്ലേ ...''
''ആണിയോ മറ്റോ കയറിയതാകും ,ചേച്ചി ഡിക്കി തുറന്നെ ..''
''അർജുൻ അതാരാ വണ്ടിയിൽ ..''
അപ്പോഴാണ് 'അമ്മ ഇന്നോവയിലിരിക്കുന്ന ഗീതേച്ചിയെ കണ്ടത് ..
''അത് സൂസൻ ആന്റിയുടെ ക്ലാസ്സ് മേറ്റാണ് , ''
വിശ്വാസം വരാത്ത പോലെ അമ്മയെന്നെ ഒന്ന് തറപ്പിച്ചു നോക്കി ....
''ഈ 'അമ്മ ...സംശയം ഉണ്ടെങ്കിൽ ആന്റിയെ വിളിച്ചു ചോദിച്ചു നോക്ക് , ആന്റിയെ കണ്ടു ഒരു ജോലി ശരിയാക്കാൻ ഇറങ്ങിയതാ .''
''അപ്പൊ ഇവർക്ക് ഭർത്താവില്ലേ ..''
''ഭർത്താവു മാത്രമല്ല ,രണ്ടു പിള്ളേരും ഉണ്ട് ,അതിലൊരാൾ എന്റെ കോളേജിലാ പഠിക്കുന്നത് ,..''
''ഭർത്താവുണ്ടെങ്കിൽ പിന്നെ ജോലിക്ക് നോക്കി നടക്കുന്നതെന്തിനാ ,അതും ഈ പ്രായത്തിൽ ''
''അമ്മെ വെറുതെ പൊട്ടത്തരം പറയല്ലേ ,ഭർത്താവുണ്ടെങ്കിൽ ജോലിക്ക് നോക്കിക്കൂടെ ,ഇതിപ്പോ അയാളുമായി പിണങ്ങി ഡൈവോഴ്‌സിന് നോക്കുവാണു .അവർക്കും കുട്ടികൾക്കും ജീവിക്കേണ്ടേ ..ആന്റിയുടെ വീട്ടിൽ വച്ച് ജോലിക്കാര്യം പറഞ്ഞപ്പോൾ ഞാനാണ് പറഞ്ഞത് അമ്മയെ ഒന്ന് കാണാൻ ''
''അതിനു ഞാനിപ്പോ എവിടുന്നു ജോലി സംഘടിപ്പിച്ചു കൊടുക്കാനാ ''
''അമ്മ അച്ഛനോട് പറഞ്ഞാൽ .....രണ്ടു പെൺകുട്ടികളാണമ്മേ അവർക്ക് ''
''ഓ അതാണ് എന്റെ മോന് സെന്റി തോന്നാനുള്ള കാരണം അല്ലെ , ഏതായാലും ഞാനൊന്നു പരിചയപ്പെടട്ടെ ,നീ ടയറു മാറ്റ് ..'''
'അമ്മ ഇന്നോവയ്ക്ക് അടുത്തേക്ക് നടക്കുമ്പോൾ പറഞ്ഞ കള്ളങ്ങൾ പൊളിയുമോ എന്നായിരുന്നു പേടി ,
''എന്താണ് മോനെ ചുറ്റിക്കളി വല്ലതുമാണോ ?''
എന്റെ മുഖഭാവം മാറുന്നത് കണ്ടു ചേച്ചി അടുത്തേക്ക് വന്നു ..
''പോ ചേച്ചി ,ഇതങ്ങനെയൊന്നുമല്ല ,ഞാൻ പിന്നെ പറഞ്ഞു തരാം ''
അമ്മയെ കണ്ടു ഗീതേച്ചി പുറത്തേക്കിറങ്ങി ,രണ്ടു പേരും കുറെ നേരമായി സംസാരിക്കുന്നു ,ടയറു മാറ്റുന്ന കാര്യമൊക്കെ വിട്ടു ഞാനും
💬 Comments
View all comments