Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 11 [സഞ്ജു സേന]
,പൊട്ടിയ ഫ്ലവർ വെയിസ്ന്‍റെ അവശിഷ്ട്ടങ്ങൾ മാറ്റി..ദേഹത്തും ,ഷർട്ടിലുമൊക്കെ പൊടിയും ,വിയർപ്പും കൂടികുഴഞ്ഞിരിക്കുന്നു ,വീട് ഒന്ന് മൊത്തം പരതി നോക്കി അവരുടെ മക്കളുടെ മുറി ബാത്ത് റൂം അറ്റാച്ചഡ് ആണ് ,അതിൽ കയറിയൊന്നു കുളിച്ചു.....
''ഞാൻ റെഡി ,''
തിരിഞ്ഞു നോക്കുമ്പോൾ ഗീതേച്ചി കുളിച്ചു സാരിയൊക്കെ മാറി സുന്ദരിയായിട്ടുണ്ട്..കണ്ണ് പറിക്കാതെ നോക്കി നിന്നു പോയി ,ആശാ ശരത്തിന്റെ ബന്ധുവാണോ എന്ന് ചോദിച്ചു നോക്കണം ,ആ അത് പോലെ ..ചുരുണ്ട മുടിയും ,ഒതുങ്ങിയ അരക്കെട്ടും ,..കാണും തോറും അഴക് കൂടി വരുന്ന പോലെ ....
വീട്ടിൽ എങ്ങനെയാണു അവരെ പരിചയപ്പെടുത്തേണ്ടത് എന്നതായിരുന്നു ഡ്രൈവ് ചെയ്യുമ്പോൾ മനസ്സ് നിറയെ ,പെണ്ണുങ്ങൾ കൂടിയാൽ കുത്തികുത്തിയുള്ള ചോദ്യങ്ങളുണ്ടാകും ,ആരെ ഒളിച്ചാലും അഞ്ജുചേച്ചിയെ ഒളിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ,എന്റെ ഉള്ളു മുഴുവൻ അവർ അരച്ചുകലക്കി കുടിച്ച പോലെയാണ് .ഒരർത്ഥത്തിൽ ചേച്ചി അറിയുന്നതാണ് നല്ലതു ,കട്ടയ്ക്ക് കൂടെ നിൽക്കും ..അമ്പലം റോഡിലേക്ക് കയറിയതേയുള്ളു എന്റെ മനസ്സ് കണ്ട പോലെ ഫോൺ റിങ് ചെയ്തു ,അപ്പുറത്തു അമ്മയാണ് ..
''നീയിതെവിടെയാ ?, ജയനെ തറവാട്ടിലിറക്കിയിട്ടു നീ മുങ്ങി അല്ലെ ?''
''ഇല്ലമ്മേ ,ഞാൻ ...........ആകാശിന്റെ വീട് വരെ ഒന്ന് പോയതാ ,''
''അർജുൻ ,പറയാലോ പ്രായമായ പെൺകൊച്ചുള്ള വീടാ,എപ്പോഴും പോയി ആളുകളെ കൊണ്ട് അതുമിതും പറയിപ്പിക്കാനിട വരുത്തരുത് ..''
''ഈ അമ്മയുടെ ഒരു കാര്യം ,അവൻ നമ്മുടെ വീട്ടിലും വരാറുള്ളതല്ലേ ....''
''ഞാൻ പറഞ്ഞൂന്നേയുള്ളു ,ആ നീ വേഗം ആ പാലത്തിനടുത്തേക്ക് വാ ,ഞാനും അഞ്ജുവും സൂപ്പർ മാർക്കെറ്റിലെക്കിറങ്ങിയതാ , സ്വിഫ്റ്റിന്റെ ടയറു പഞ്ചറായി ..''
''ആ... ഞാൻ
💬 Comments
View all comments