0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 10.9K

തെറിച്ചു ഭിത്തിയിൽ പോയിടിച്ചു നിലത്തേക്ക് വീണു ,,

''മോനെ ....''

ചേച്ചിയാ കാഴ്ച്ച കണ്ടു നടുങ്ങി എന്നെ ഇറുമ്പടക്കംപിടിച്ചു മുഖം നെഞ്ചിലൊളിപ്പിച്ചു ,പാവം ശരീരം ആലില പോലെ വിറയ്ക്കുന്നുണ്ട് ..അവൾ മാത്രമല്ല ഞാനും വിറച്ചു പോയിരുന്നു ,അതിന്റെ ഷോക്കിൽ നിന്ന് ഉണരുമ്പോഴേക്കും വാസുകിയുടെ കാൽ വൈത്തിയുടെ തല ലക്ഷ്യമാക്കി വീണ്ടുമുയരുന്നത് കണ്ടു ചേച്ചിയെ കുടഞ്ഞു കളഞ്ഞു മുന്നിലേക്ക് കുതിച്ചു ...

''മാഡം , വേണ്ട ....പ്ലീസ് ..''

വയറിൽ കൈചുറ്റി വട്ടമിട്ടു പിടിച്ചിട്ടും വാസുകിയെ അടക്കി നിർത്താൻ കുറച്ചു പാട് പെട്ടു ..അകത്തെ ബഹളം കേട്ട് പുറത്തു നിന്നിരുന്ന ബാലേട്ടനടക്കാം മുറിയിലേക്ക് കുതിച്ചെത്തി വാസുകിക്ക് മുന്നിൽ പ്രതിരോധം തീർത്തതോടെ അവർ അടങ്ങി ..

''എന്തായിത് വാസുകി ,ഇവനെ നിനക്ക് വിട്ടു തന്നതല്ലേ ,കൊണ്ട് പോയി കൊല്ലുകയോ എന്ത് വേണമെകിലും ചെയ്യാം നിനക്ക് ,പക്ഷെ ഇവിടെ വച്ച് വേണ്ട ..അറിയാലോ നാട് മൊത്തം പരതിനടക്കുകയാണ് ഇവന്റെ ആളുകൾ ..അവിവേകം കാണിച്ചു അണുവിട പിഴച്ചാൽ അറിയാലോ ''

''ബാലേട്ടാ ,സോറി സോറി ,അർജുൻ .സോറി ...ഈ നായ പറയുന്നത് കേട്ടപ്പോൾ പെട്ടെന്നെനിക്ക് ..സോറി ''

ഞങ്ങളോട് സോറി പറഞ്ഞെങ്കിലും വൈത്തിയെ കാൽകീഴിലിട്ടു ചതച്ചരച്ചു കൊല്ലാനുള്ള കലിയുണ്ട് ഇപ്പോഴുമവരുടെ മുഖത്ത് ,

''വാസുകി വാ ,നമുക്ക് പുറത്തു നിൽക്കാം ,,ഗണേഷ് നീയിവരുടെ കൂടെ നിൽക്ക് ..''

അർജുൻ പെട്ടെന്നായിക്കോട്ടെ , ഇവനെ കൊണ്ട് പോകാനുള്ളവർ അധികം വൈകാതെ എത്തും ..''

ബാലേട്ടൻ വാസുകിയെ കൂട്ടി പുറത്തേക്ക് പോയതോടെ ഞാൻ വൈത്തിയെ നോക്കി ,,തൊഴിയേറ്റ വയറും പൊത്തിപിടിച്ചു നിലത്തു കിടക്കുകയാണയാൾ , ഞാൻ

💬 Comments

View all comments