0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
കൂട്ടുകാരന്റെ കഥ '' ''പറഞ്ഞല്ലോ , മൊത്തം കള്ളമല്ല അങ്ങനെയൊരിഷ്ടം എനിക്കുണ്ടായിരുന്നു .. ക്രിസ്മസ് കാർഡൊക്കെ വന്നതും നേര് തന്നെ ...പക്ഷേങ്കില് അതൊക്കെ ആ പ്രായത്തിലെ ഒരിത് മാത്രമായിരുന്നു ..നിന്നോട് പറയാൻ മടിച്ചതാ , പിന്നെ ഇപ്പൊ തോന്നി പറയണമെന്ന് ,എങ്കിലേ എന്റെ സ്നേഹം നിനക്ക് മനസ്സിലാക്കാൻ കഴിയു .. നീ അന്ന് മാളുവിനൊത്തു വീഡിയോ കാളിൽ വന്നു സുലുവുമായി സംസാരിക്കുമ്പോൾ സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിഞ്ഞില്ല , മരിച്ചു പോയ എന്റെ അനിയനെ വീണ്ടും കാണുന്ന പോലെ ,, അതാ ഞാൻ വേഗം വന്നത് ,കഴിയില്ലെന്നുറപ്പുണ്ടെങ്കിലും ഒന്ന് കൂടി കാണാൻ കൊതിച്ച മുഖം ..എത്ര പാടുപെട്ടെന്നോ മനസ്സ് കിടന്നു തുള്ളിച്ചാടുന്നത് സുലുവിനെ അറിയിക്കാണ്ടിരിക്കാൻ ..ആ നിമിഷം മുതൽ നേരിട്ടൊന്നു കാണാൻ ....രാത്രി എങ്ങനെയാ വെളുപ്പിച്ചതെന്നു എനിക്കെ അറിയൂ ..പെമ്പിള്ളേര് കരുതി ചെക്കനെ കണ്ടു കഴപ്പിളകിയതാണെന്നു ,അല്ലേടാ ഞാൻ എന്നേക്കുമായി കൈവിട്ടു പോയ എന്റെ റസാക്കിനെ കാണാനാ കിടന്നു കയറു പൊട്ടിച്ചത് ,ഇരുപ്പുറയ്ക്കാതെ ഹോട്ടലിലേക്ക് വന്നത് ,നിന്റെ വീട്ടിലേക്ക് വരാൻ പ്ലാനിട്ടതും അത് കൊണ്ടാ ...അപ്പൊ അതാ ആള് തൊട്ടു മുന്നില് ...ഓ ...സത്യം പറഞ്ഞാൽ പടച്ചോനോട് എത്ര തവണ നന്ദി പറഞ്ഞെന്നോ ?..അത് പോലെ തന്നെ നിന്റെ കാര്യം ചിന്തിച്ചു ഒന്ന് കൂടി കാണണം എന്ന് ആഗ്രഹിച്ചതേയുള്ളു അപ്പോഴേക്കും വീണ്ടും മുന്നിൽ ,,...... ഉറപ്പായി എന്റെ റസാക്കിനെ പടച്ചോൻ എനിക്കായി തിരിച്ചയതാണെന്നു ..... പിന്നൊരു കാര്യം ,എന്റെ ഉപ്പ അഹമ്മദ് ഹാജി ആള് പുലിയായിരുന്നു,,അടുത്ത തവണ വീട്ടിൽ പോകുമ്പോൾ നിന്റെ നാട്ടില് വന്നിട്ടുണ്ടോന്നു ചോദിച്ചു നോക്കണം,,

💬 Comments

View all comments