Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]
ലൈറ്റിട്ടു അടുക്കളയിലില്ല ,ഉള്ളിലേക്കുള്ള വാതിൽ കുറ്റിയിട്ടുണ്ട് ,പിന്നെ ,,.....................നോക്കുമ്പോൾ പുറത്തേക്കുള്ള വാതിൽ ചാരിയിട്ടേയുള്ളു ,,ഈ സമയത്തു ,പുറത്തെ ബാത് റൂം തൊട്ടുമുട്ടി തന്നെയാണ്.,എയ് അവിടെ വെളിച്ചമൊന്നുമില്ല.....ചവിട്ടു പടിയിൽ കണ്ട ആരുടെയോ ചെരിപ്പെടുത്തിട്ടു പുറത്തേക്കു കുതിച്ചു ,,സ്റ്റോർ റൂമിൽ ആരുമുള്ളതായി തോന്നുന്നില്ല.,പിന്നെയുള്ളത് കുളപ്പുരയുടെ ഭാഗമാണ് ,,.........................
ഉള്ളിലെ പേടിയൊക്കെ മാറ്റി വെച്ചു ആ ഭാഗത്തേക്ക് നടന്നു...ഇപ്പുറത്തു നിന്നു നോക്കുമ്പോൾ തന്നെ ഒരു രൂപം പടികളിൽ ഇരിക്കുന്നത് കാണാം...വല്യമ്മ തന്നെയാകും ,,എന്തോ കുളത്തെ കുറിച്ചുള്ള ഭീതിപ്പെടുത്തുന്ന ഓർമ്മകൾ ആ സമയം മനസ്സിൽ നിന്നു ഒഴിഞ്ഞു നിന്നതു ഭാഗ്യമായി.....
ഹോ...മനസ്സൊന്നു തണുത്തു ....വല്യമ്മ തന്നെ ,കുളത്തിലേക്ക് നോക്കി താടിക്കു കൈകൊടുത്തു അങ്ങനെ ഇരിക്കുകയാണ്...എന്തോ വിളിക്കാൻ തോന്നിയില്ല നേരെ പോയി ഇടത്തു വശത്തിരുന്നു.....ഞാൻ എടുത്തിരുന്നത് അറിഞ്ഞിട്ടും ,വല്യമ്മയ്ക്കു അനക്കമൊന്നുമില്ല ,കണ്ണിമയ്ക്കാതെ ആ വെള്ളത്തിൽ തെളിഞ്ഞു നിൽക്കുന്ന ചന്ദ്രബിംബത്തെ നോക്കിയിരിക്കുകയാണ്...കൃഷ്ണാ ...... ഇനിയിത് വല്യമ്മയുടെ രൂപത്തിൽ ?........പറഞ്ഞു കേട്ട കഥകളിലെ ഏതെങ്കിലും......ഉള്ളിലൊരു ആളൽ ,,എങ്കിലും ധൈര്യം സംഭരിച്ചു ..മുഖത്തേക്കൊന്നു കൂടി നോക്കി ,,
''എയ് വല്യമ്മ തന്നെ ,, ''
നേരത്തെ അഴിച്ചു വച്ചതാകും സെറ്റു സാരി ഇപ്പോഴും വലത്തേ കയ്യിലങ്ങനെ ചുരുട്ടി പിടിച്ചിരിക്കുന്നു....
''മോന് വിഷമമായോ ? ..''
അവർ കയ്യെടുത്തു എന്റെ തലയിൽ വെച്ചു ,,ഞാൻ ഉത്തരമൊന്നും പറയാതെ വെള്ളത്തിലേക്ക് നോക്കിയിരുന്നു...,
''എന്തോ വല്യമ്മയ്ക്കു പറ്റിപോയെടാ ,,...''
''സാരമില്ല വല്യമ്മേ ,,''
''ഉറക്കത്തില് മോനൊരു ചീത്ത സ്വപ്നം കണ്ടൂന്നു വിചാരിച്ച മതി....''
പിന്നെ കുറെ നേരം രണ്ടാളും ഒന്നും മിണ്ടിയില്ല...
''വെറുതെ കുളക്കരയിലിരുന്നു തണുപ്പടിക്കേണ്ട മോൻ പൊയ്ക്കോ ,,''
അവസാനം വല്യമ്മ
💬 Comments
View all comments