0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]

Author : sanju Read All Parts 5.4K

വീട്ടിൽ പോയിട്ട് മൂന്നാലു ദിവസായി ,''

''അപ്പൊ ലൈറ്റ് ,,?''

''അത് വാഴത്തോട്ടത്തിൽ ആരും കേറാതിരിക്കാനാ ,,ഞാനാ വൈകിട്ട് വന്നു ഓൺ ചെയ്തു പോയത്..,,.''

മെയിൻ സ്വിച് ബോക്സിന്റെ മോളിൽ നിന്നു താക്കോൽ എടുത്തു വാതിൽ തുറക്കുമ്പോൾ വല്യമ്മ പറഞ്ഞു..

''വല്ല കള്ളന്മാരും ? ''

'''അല്ലെടാ ,തറവാട്ടിലെ ആരോ ആണ് , നമ്മുടെ മുറ്റത്തു നിന്നാ നിഴല് കണ്ടത് ...'''

വല്യമ്മേ ദേ....

കുളക്കരയിലേക്കാണ് ആ രൂപം നടന്നു വരുന്നത് ,,ഈ പാതിരാത്രിക്ക് ഇതാര് ,,,വല്യമ്മ അസാധാരണ ധൈര്യമുള്ള ആളാണ് ,,അതിന്റെ ഒരു ബലത്തിലാണ് ,അല്ലെങ്കിൽ ഈ രാത്രി ഈ സ്ഥലത്തു വെച്ചു ഇങ്ങനെയൊരു രൂപത്തെയൊക്കെ കണ്ടാൽ ഞാൻ പേടിച്ചു ചത്തിട്ടുണ്ടാകും ,

''ഇത് ജയയല്ലേ ,,''

വല്യമ്മ പറയുന്നത് കേട്ട് ആ രൂപത്തെ ശ്രദ്ധിച്ചു നോക്കി ,......അതെ ചെറിയമ്മ തന്നെ ,,ആരോടോ ഫോണിൽ സംസാരിച്ചുള്ള വരവാണ്...ഇടയ്ക്കു ''പ്ലീസ്.... പ്ലീസ്'' എന്ന് ഉച്ചത്തിൽ പറയുന്നതല്ലാതെ ബാക്കിയൊന്നും ശരിക്ക് കേൾക്കുന്നില്ല... പിന്നെ കുറച്ചു നേരം വിളക്ക് കാലിന്റെ അടുത്തിരുന്നായി ഫോൺ വിളി ,,ഏതാണ്ട് ഒരരമണിക്കൂർ ,,പിന്നെ എന്തൊക്കെയോ തലയാട്ടി സമ്മതിച്ചു ഫോൺ കട്ട് ചെയ്തിട്ട് താടിക്കു കൈകൊടുത്തു എന്തോ ആലോചിച്ചു അവിടെ തന്നെയിരുന്നു ...

''അവനെ പറഞ്ഞാൽ മതി ,,,...''

വല്യമ്മ പിറുപിറുക്കുന്നതു കേട്ടു..ചെറിയച്ഛനെ കുറിച്ചാണ് .....

''വേറൊരു അവസരത്തിലായിരുന്നെങ്കിൽ അവളുടെ ഫോൺ വിളി ഇന്നത്തോടെ നിർത്തിയേനെ ,,,ഇതിപ്പോ അവളെ പറയാൻ എനിക്കെന്തർഹത ...കണ്ട് നിന്നാൽ ചിലപ്പോ അതൊക്കെ മറന്നു ഞാനങ്ങോട്ടു പോയെന്നു വരും , ........അത് കൊണ്ട് ഞാനിവിടെ ഇരിക്കാം ,,നീ അവളുടെ ഫോൺ വിളി

💬 Comments

View all comments