Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]
പോയ അവസ്ഥയിലാണ് ,,അവരുടെ സാഹചര്യങ്ങളിൽ നിന്നു ഇത് പോലൊരു അന്തരീക്ഷത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമുണ്ടാകില്ല ,,അതവരുടെ മുഖതു തെളിയുന്ന ഭാവത്തിൽ നിന്നു വ്യക്തമാണ്...ഞാനെന്തോ അവരെ പെടുത്തിയത് പോലെ ഇടയ്ക്കു എന്നെ രൂക്ഷമായി നോക്കുന്നത് അവഗണിച്ചു ബോക്സിൽ നിന്നു കുപ്പിയെടുത്തു നിന്നും വെള്ളം ടീപ്പോയിക്കു മുകളിൽ കണ്ട ഗ്ലാസ്സിലേക്കു ഒഴിച്ച് കുടിച്ചു...മരണപ്പാച്ചിൽ ആയിരുന്നല്ലോ ,ഗ്ലാസിലെ മദ്യത്തിന്റെ മണമൊന്നും അന്നേരം പ്രശ്നമായി തോന്നിയില്ല..ആ കുപ്പി മുഴുവൻ തീർത്തിട്ടാണ് ഒന്ന് സമാധാനമായത് ,അപ്പോഴാണ് ടീച്ചറുടെ കാര്യമോർത്തത് ,പെട്ടിയിൽ കണ്ട ചെറിയ കുപ്പിയെടുത്തു അവർക്ക് നീട്ടി .
''എനിക്ക് വേണ്ട....എത്രയും വേഗം ഇതിന്റെ അകത്തു നിന്നൊന്നു ഇറങ്ങാൻ പറ്റിയാൽ മതി...''
എന്തോ അഴുക്കുവെള്ളം നീട്ടിയ പോലെ ടീച്ചർ മുഖം തിരിച്ചു...വേണ്ടെങ്കിൽ വേണ്ട എന്ന് മനസ്സിൽ പറഞ്ഞു ഓടിയ ക്ഷീണം തീർക്കാൻ കട്ടിലിലേക്ക് മലർന്നു കിടന്നു...
.''അർജുൻ കിടക്കാതെ ഒന്ന് പോയി നോക്ക് ,,അവര് പിന്നാലെയില്ലെങ്കിൽ നമുക്കു പോകാം.''
ദേഷ്യം വരുന്നുണ്ട് ,പഠിപ്പിച്ച ടീച്ചർ ആയി പോയി....കലിപ്പ് പുറത്തു കാണിക്കാതെ എഴുന്നേറ്റു ,,പക്ഷെ പുറത്തേക്കു പോകേണ്ടി വന്നില്ല അതിനുള്ളിൽ കത്രീന ഒരു മഗ്ഗിൽ ചായയുമായി വന്നു ,,
''അയ്യോ ചേച്ചി ചായ വേണ്ടായിരുന്നു ,,,വെറുതെ...''
''അത് സാരമില്ല അർജുൻ ഒരു ചായയൊക്കെ കുടിക്കാം ''
അവർ ചൂട് പറക്കുന്ന കപ്പ് ടീപ്പോയിയുടെ പുറത്തു വെച്ചു കൊണ്ട് വന്ന ഗ്ലാസും അതിലേക്കു വെച്ചു..
''എന്തായി.....''
ടീച്ചറുടെ ആകാംഷ നിറഞ്ഞ സ്വരം ,,
''കുഴപ്പമാണ് ,,''
''ങേ...''
''ചേച്ചി പറയുന്നത്...''
ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു....
''നിങ്ങള് കോളനിക്കുള്ളിൽ തന്നെ ഉണ്ടെന്ന അവര് പറയുന്നത് ,,.. അങ്ങ്
💬 Comments
View all comments