0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]

Author : sanju Read All Parts 9.3K

തവണ ശ്രദ്ധിച്ചിട്ടുണ്ട് ,,,എനിക്കറിയില്ലേ നിന്‍റെ പ്രായത്തിലെ പിള്ളേരെ ,,എന്താ അർജുൻ ഞാൻ പറഞ്ഞത് ശരിയല്ലേ...''

ഞാൻ മറുപടിയൊന്നും പറഞ്ഞില്ല ,പിടിക്കപ്പെട്ട കള്ളനെ പോലെ ഒന്നും മിണ്ടാതെ നിന്നു...

''എന്താടോ ഒന്നും മിണ്ടാതെ ,,എന്നോട് പറയാൻ മടിച്ചിട്ടാ...?''

''എയ് അങ്ങനെയൊന്നും .....''

അർജുൻ പേടിക്കേണ്ട ഇതൊക്കെ ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടി ചോദിക്കുന്നതാ ,,, നിനക്കറിയോ ഹരി ഗായത്രിയെ കുറിച്ച് അറിഞ്ഞു തറവാട്ടിലെത്തി കഥയൊക്കെ ഞങ്ങളോട് പറഞ്ഞ നാള് തൊട്ട് സ്വസ്ഥത പോയതാണ് ,,ശരിക്ക് ഉറങ്ങിയിട്ടില്ല ,കുട്ടികളെ പോലും ശ്രദ്ധിക്കാൻ കഴിയുന്നില്ല...എന്തെങ്കിലും സഹായത്തിന്,ഒന്ന് ആശ്വസിപ്പിക്കാൻ ഉണ്ടാകുമെന്നു കരുതിയാണ് ഭർത്താവിനോടും ,അങ്ങേരുടെ വീട്ടുകാരോടും കാര്യങ്ങൾ പറഞ്ഞത്...അവരെ പറഞ്ഞിട്ടും കാര്യമില്ല എന്തും ചെയ്യാൻ മടിക്കാത്ത ആളുകൾക്കെതിരെ ആർക്കായാലും പേടി കാണും .എങ്കിലും ചേട്ടൻ കൂടെ തന്നെ നിന്നതാ ,പക്ഷെ ഗായത്രി ഇടപെട്ട് അങ്ങേരെ ട്രാൻഫർ ചെയ്യിപ്പിച്ചു ,, പിള്ളേരെയും കൂട്ടി കൂടെ പോകാമായിരുന്നു ,പക്ഷെ വയസ്സായ അമ്മയെയും ആകെയുള്ള കൂടപ്പിറപ്പിനെയും വിട്ടു പോകാൻ മനസ്സ് വന്നില്ല ,,.''

''ടീച്ചർ സോറി ,,''

ഞാൻ പെട്ടെന്ന് കുറ്റബോധത്താൽ അവരുടെ വയറിൽ ചുറ്റിയ കൈ പിൻവലിച്ചു...

എന്തിനാ അർജുൻ സോറി ,,ഇന്ന് നീ കൂടെയില്ലായിരുന്നെങ്കിൽ എന്നെയവർ തീർത്തിട്ടുണ്ടാകുമായിരുന്നു ,,ഇപ്പൊ കണ്ടോ ,നീയിങ്ങനെ അടുത്ത് നിൽക്കുമ്പോൾ എന്‍റെ പേടിയും ടെൻഷനുമെല്ലാം പതിമുക്കാലും മാറി ,,,പണ്ട് ചെറുപ്പത്തില് വയസ്സൊക്കെ അറിയിച്ചു കഴിഞ്ഞപ്പോൾ അമ്മയെന്നെ വലിയ പെണ്ണായിയെന്നു പറഞ്ഞു മാറ്റി കിടത്തി ,..എനിക്കാണെങ്കിൽ ഒറ്റയ്ക്ക് കിടക്കാൻ ഭയങ്കര പേടിയും ,എന്റെയൊരു തെറിച്ച കൂട്ടുകാരിയുണ്ടായിരുന്നു ,വല്ലതും മനസ്സ് തുറന്നു സംസാരിക്കാൻ എനിക്കാകെ ഉണ്ടായിരുന്നത് അവളായിരുന്നു..വേറാരുമല്ല നിന്‍റെ അമ്മായി തന്നെ..അങ്ങനെ അവളോട്

💬 Comments

View all comments