0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 2959

പോയി...ശോ നമ്പർ നോട്ട് ചെയ്യാമായിരുന്നു.സാരമില്ല ഗേറ്റിലെ സി സി ക്യാം ചെക്ക് ചെയ്തു നോക്കാം, അതിൽ പെടാതിരിക്കില്ല.ഏതായാലും ജയദേവിനെ ഒന്ന് ശ്രദ്ധിക്കണം ഈ ടൗണിൽ അവനു ഇത്ര വലിയ പരിചയങ്ങൾ വരാൻ യാതൊരു ചാൻസുമില്ല..പിന്നെ ഇതാര് ? ........ വണ്ടി സൈഡിൽ ഒതുക്കി മനീഷിനെ വിളിച്ചു.. ''അർജുൻ ചേട്ടാ പറ , '' ''നീയെവിടെയാ ,ഞാൻ സിനിമ കാണുവാ ,'' '' ഞാനൊരു കാര്യം പറഞ്ഞാൽ നീ ചെയ്യുമോ ? '' ''ചേട്ടൻ പറഞ്ഞോ ,'' ''ആ ജയദേവിന് എന്തോ ചുറ്റിക്കളിയുണ്ട് , നീയവനെ ഒന്ന് ശ്രദ്ധിക്കണം..'' ''അത്രയേ ഉള്ളോ ,അത് ഞാനേറ്റു ,പിന്നെ ചേട്ടാ എന്‍റെ ലാപ്പ് , ഇനി ഞാനങ്ങനെ ഒന്നും ചെയ്യില്ല.'' ''അത് ഞാൻ ശരിയാക്കാം ,നീ ഇപ്പൊ ഞാൻ പറഞ്ഞത് പോലെ ചെയ്യ്.. '' ''താങ്ക്സ് ചേട്ടാ , അവന്‍റെ എല്ലാം ഡീറ്റൈൽസും ഇന്ന് തന്നെ ഞാൻ പൊക്കിത്തരാം.. '' ലാപ്പ് ചേച്ചിയുടെ കയ്യിൽ നിന്നു വാങ്ങി കൊടുക്കാം എന്ന് പറഞ്ഞത് കൊണ്ടാകാം അവന്റെ ശബ്ദത്തിൽ വലിയ സന്തോഷവും ,ആവേശവും. അഞ്ചു ചേച്ചി സാരിയൊക്കെയുടുത്തു സുന്ദരിയായി ഗേറ്റിൽ തന്നെ കാത്തു നിൽപ്പുണ്ട് ,ഇന്നോവ ചേർത്ത് നിർത്തിയപ്പോൾ ഒന്ന് ശങ്കിച്ചു ,പിന്നെ എന്നെ കണ്ടതോടെ ചേച്ചി ഓടി അടുത്തേക്ക് വന്നു . ''എത്ര നേരമായെടാ കാത്തു നിൽക്കുന്നു '' '',സോറി ചേച്ചി ഒന്നുറങ്ങി പോയി ..'' ''ആ ....ആ വാ പോകാം ,നിന്റെ ചിറ്റ വിളിച്ചോണ്ടേ ഇരിക്കുന്നുണ്ട് .'' ''ചേച്ചി....'' അഞ്ജു ചേച്ചി ഇരുട്ടിലേക്ക് നോക്കി ആരെയോ കൈ കാണിച്ചു വിളിച്ചു..ഇതാരെയാണ് , ചേച്ചിയെ മേഴ്സി ഹോസ്പിറ്റലിൽ ആക്കിയിട്ടു വേണം വന്നു സ്മിതയെ കൂട്ടി ജില്ലാ ഹോസ്പിറ്റലിൽ പോകാൻ.. ''സ്മിത അവിടെ നിൽപ്പുണ്ട് ,നീ ഹെഡ് ലൈറ്റ് ഓഫ് ചെയ്യ് .'' അഞ്ജു ചേച്ചി അടുത്തേക്ക് വന്നു ചെവിയിൽ പറഞ്ഞു ,ഞാൻ അതിശയത്തോടെ അവരെ നോക്കി . ''ഞാൻ ഫുഡ് കൊണ്ടുകൊടുക്കാൻ പോയപ്പോഴാണ് നിങ്ങള് രണ്ടാളും പോകുന്ന കാര്യമറിഞ്ഞത് ..എന്നാൽ പിന്നെ രണ്ടു ട്രിപ്പ് വേണ്ട , ഒരുമിച്ചു പോകാമെന്നു ഞാനാ പറഞ്ഞത്..'' ചേച്ചി

💬 Comments

View all comments