0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.9K

. ''ഞാൻ ഫുഡ് കൊണ്ടുകൊടുക്കാൻ പോയപ്പോഴാണ് നിങ്ങള് രണ്ടാളും പോകുന്ന കാര്യമറിഞ്ഞത് ..എന്നാൽ പിന്നെ രണ്ടു ട്രിപ്പ് വേണ്ട , ഒരുമിച്ചു പോകാമെന്നു ഞാനാ പറഞ്ഞത്..'' ചേച്ചി വിശദമാക്കിയപ്പോൾ ലൈറ്റ് ഓഫാക്കി ചുറ്റുമൊന്നു നോക്കി ,ഭാഗ്യത്തിന് അടുത്തെങ്ങും ആരുമില്ല , ഏതായാലും നന്നായി ,അഞ്ചു ചേച്ചി കൂടിയുള്ളതു നല്ലതാണ്.. ''വേഗം വാ ,ആരുമില്ല. '' അഞ്ജു ചേച്ചി തിരക്ക് കൂട്ടി.അതോടെ സ്മിത ഇരുട്ടുമൂടിയ മാവിന്റെ കീഴെ നിന്നു പുറത്തേക്ക് വന്നു..സാരിയും ബ്ലൗസും തോളത്തു ഒരു ലേഡീസ് ബാഗുമുണ്ട്..ചുറ്റും നോക്കി കൊണ്ടവർ ഡോർ തുറന്നു അകത്തു കയറിയതോടെ ഞാൻ ഇന്നോവ മുന്നോട്ടെടുത്തു.... ആദ്യം ലക്‌ഷ്യം മേഴ്‌സി ഹോസ്പിറ്റൽ ,ചിറ്റ പുറത്തു തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു. '' ചിറ്റപ്പന് എങ്ങനെയുണ്ട് , '' ഞാൻ കണ്ട പാടെ ചോദിച്ചു , ''കുഴപ്പമൊന്നുമില്ലെടാ , കാലിലൊരു മുറിവ് ,അത്രയേ ഉള്ളു , ഡ്രിപ്പ് കഴിഞ്ഞാൽ പോകാം ,എന്റെ കഷ്ടകാലം അതൊന്നു കഴുത്തിലായിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ..'' ''ആന്റി എന്തൊക്കെയാ ഈ പറയുന്നത് ? '' അഞ്ജുച്ചേച്ചി ഇന്നോവയിൽ നിന്നിറങ്ങി ചിറ്റയുടെ അടുത്തേക്ക് ചെന്നു . ''മടുത്തു മോളെ ,ഇപ്പൊ തന്നെ എല്ലാവരുടെയും മുന്നിൽ വച്ചു എന്നെ പറയാത്തതില്ല..തൊലി ഉരിഞ്ഞു പോയി..'' ചിറ്റ കണ്ണ് തുടച്ചു.. '' ആന്റി കരയല്ലേ ,വാ അകത്തേക്ക് പോകാം '' അഞ്ജു ചേച്ചി ചിറ്റയെ സമാധാനിപ്പിച്ചു കൊണ്ട് കാഷ്വാലിറ്റി ലക്ഷ്യമാക്കി നടന്നു .. ''എന്താ സംഭവം അർജുൻ , '' അവർ പോയിക്കഴിഞ്ഞപ്പോൾ സ്മിത ചോദിച്ചു.. ''വേറെന്തു ചിറ്റപ്പന് സംശയ രോഗം '' ''അത് അഞ്ജു പറഞ്ഞിരുന്നു ,ഇപ്പോഴെന്തു

💬 Comments

View all comments