0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]

Author : sanju Read All Parts 4.9K

ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല , ,ഇതിനിടയ്ക്ക് അതിന്റെ അതിൽ കൂടി എടുത്തു ചാടാൻ സമയമില്ല ,,തിരിച്ചു വന്നു ഇന്നോവ സ്റ്റാർട്ട് ചെയ്തു നേരെ ജില്ലാ ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു ,,,9 .40 ആയിരിക്കുന്നു ,ഒരു പത്തു മിനിട്ടു ഓടണം അങ്ങോട്ടേക്ക് .ഹോസ്പിറ്റൽ കോംബൗണ്ടിൽ കയറുമ്പോൾ വലിയ തിരക്കില്ല പുറത്തു ,ഇന്നോവ പാർക്കിംഗ് സൈഡിൽ ഒതുക്കി ഫോണിൽ സൂസൻ ആന്റിയെ വിളിച്ചു ... ''അർജുൻ ,ഒരു പത്തു മിനിറ്റ് .അത് കഴിഞ്ഞു അവരെയും കൂട്ടി നേരെ ക്യാഷുവാലിറ്റിയുടെ അടുത്തേക്ക് പോരെ ,ഞാൻ അവിടുണ്ടാകും .'' സ്മിതയോടു റെഡി ആയിരിക്കാൻ പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി പരിസരം മൊത്തമൊന്നു നോക്കി ,അങ്ങനെ സംശയിക്കത്തക്ക ആരുമില്ല .സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന പോലെ ...പത്തു മിനിട്ടിനു ഇത്രയും ദൈർഘ്യമുണ്ടോ എന്ന് തോന്നി പോയി ...ഒടുവിൽ ആന്റി പറഞ്ഞ സമയമായപ്പോൾ ഒരിക്കൽ കൂടി ചുറ്റി നടന്നു നോക്കിയാ ശേഷം സ്മിതയെ കൂട്ടി ക്യാഷുവാലിറ്റിയുടെ നേരെ നടന്നു ,ഹാൻഡ്ബാഗിൽ കരുതിയ പർദ്ദ കൂടി ധരിച്ചപ്പോൾ അവരെ പെട്ടെന്ന് എനിക്ക് പോലും തിരിച്ചറിയാനായില്ല ...തെല്ലൊരു ആശ്വാസം . ''അർജുൻ ,ദാ ഇവിടെ ..'' ആന്റിയാണ് ,ഡ്യൂട്ടി ഡ്രെസ്സിൽ അവർ കുറച്ചു കൂടി സുന്ദരിയായ പോലെ , ''ഇതാണോ പറഞ്ഞ ആള്?'' ഞാൻ അതെയെന്ന് തലയാട്ടി , ''നേരെ പോയി ,മുകളിലേക്കുള്ള സ്റ്റെപ് കയറി ചെല്ലുന്നതു സെമി വാർഡിലേക്കാണ് , അവിടെ ഡ്യൂട്ടി എടുക്കുന്ന ലീലാമ്മ ഫുഡ് കഴിക്കാൻ പോയിട്ടുണ്ടാകും ,ശ്രദ്ധിച്ചു പോയി എത്രയും പെട്ടെന്ന് തിരിച്ചു വരണം ..അറിയാലോ അർജുൻ പറഞ്ഞത് കൊണ്ട് മാത്രമാണ് നിങ്ങളെ

💬 Comments

View all comments