Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8 [സഞ്ജു സേന]
ഭാവം മാറി , അത് കൊണ്ട് തന്നെ അവർ അടുത്തേക്ക് വന്നപ്പോൾ ചെറിയ ഭയം തോന്നാതിരുന്നില്ല , എന്തെങ്കിലും ആയുധത്തിനായി കണ്ണുകൾ മുറിയാകെ പരതി .
'' ലീഗലും ഇല്ലീഗലുമായി കോടാനുകോടികളുടെ ബിസിനെസ്സ് ഡീലുകൾ നടക്കുന്ന സ്വാമിജിയുടെ പിറന്നാളാഘോഷത്തിൽ നിന്ന് നിന്നെ കാണാൻ ഈ ഗായത്രി വന്നത് വെറുതെയല്ല അർജുൻ ... '' ''ഗൗരി ടീച്ചറുടെ കയ്യിലെ തെളിവുകൾക്ക് വേണ്ടിയാണെങ്കിൽ ,അത് നിങ്ങൾക്ക് കിട്ടില്ല ..'' ''ഹ.. ഹ ....,മോനെ നിനക്ക് ഈ ഗായത്രിയെ ശരിക്കറിയാത്തതു കൊണ്ടാണ് ,,എനിക്ക് മുന്നേ ജാവേദിനെ വിട്ടത് അരുണിന്റെ തന്ത്രം ...അറിയാമോ നിങ്ങൾ കത്രീനയുടെ വീട്ടിലെത്തിയ നിമിഷം എനിക്ക് വിവരം കിട്ടിയിരുന്നു .. വേണമെങ്കിൽ ആ വിവരമെനിക്ക് ഗുണ്ടകൾക്ക് പാസ് ചെയ്‌താൽ മതിയായിരുന്നു .നാളെ ഏതെങ്കിലും കടൽക്കരയിൽ കമിതാക്കളായ ടീച്ചറും ശിഷ്യനും ജീവനൊടുക്കിയ ചൂടൻ വാർത്തയിൽ അതങ്ങു തീരും .പക്ഷെ ഈ ഗായത്രിക്ക് നിങ്ങളെയങ്ങനെ കൊലയ്ക്ക് കൊടുക്കാൻ പറ്റുമോ ? , എനിക്ക് നീയും ,എന്റെ നാത്തൂനുമെല്ലാം ജീവിച്ചിരുന്നേ പറ്റു '' '' എന്തിനു ?'' ''നീ കോഫീ കുടിക്ക് ..'' ഒരു വനിതാ കോൺസ്റ്റബിൾ കൊണ്ട് വച്ച ട്രേയിൽ നിന്ന് കോഫി കപ്പെടുത്തു അവർ എനിക്ക് നീട്ടി ...മടിയോടെയാണെങ്കിലും അത് വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല . ''കോഫി എങ്ങനെ......'' ''ഉം.... '' ''അത് കൊണ്ട് വന്ന വനിതാ കോൺസ്റ്റബിളോ...'' ''എന്തൊക്കെയാണ് നിങ്ങൾ പറയുന്നത് ? എന്നെ വിളിപ്പിച്ച കാര്യം പറയു...'' ''തിരക്ക് പിടിക്കല്ലേ അർജുൻ പറയാം ...നിന്നെ കുറിച്ച് കേട്ടപ്പോൾ കഞ്ചാവടിച്ചു നടക്കുന്ന ഏതോ ഫ്രീക് ചെക്കൻ എന്നാ കരുതിയത്...പക്ഷെ നീ
💬 Comments
View all comments