Chapter Title : ഏദേൻസിലെ പൂപാറ്റകൾ [Hypatia]
ദീർകാശ്വാസം എടുക്കുകയും മുക്കറിയിടുകയും ചെയ്തു പിന്നീട് നിശ്ചലമായി.
ഇത് കണ്ട അനിത കൂടുതൽ ഭയത്തിലേക്ക് പോകുകയും അവളുടെ ശ്വാസഗതി കൂടുകയും ചെയ്തു. എന്താണ് ഇയാൾ താന്നെ ചെയ്യാൻ പോകുന്നത് എന്നറിയാതെ അവളുടെ മനസ് വിറച്ചു. എയർ കണ്ടീഷൻ മുറിയിലും അവൾ വിയർത്തു.
എന്താണ് സംഭവിക്കുന്നത് എന്നറിയുന്നതിന് മുമ്പേ അയാൾ അവളെ തന്റെ കൈകളിലേക്ക് കോരിയെടുത്ത് റൂമിന് പുറത്ത് കടന്നു.പേടിച്ച്ചു വിറച്ച അനിത അയാളുടെ കൈകളിൽ ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നു. അവളെ കൊണ്ട് റൂമിന് പുറത്തിറങ്ങിയ അയാൾ മറ്റൊരു മുറിയിലെ കട്ടിലിൽ അവളെ കിടത്തി.
തോളിൽ കിടന്ന ബാഗ് അഴിച്ച് അതിൽ നിന്നും പ്ലാസ്റ്റർ എടുത്ത് അയാൾ അവളുടെ വായ ഒട്ടിച്ച് വെച്ച്. കൈകാലുകൾ കട്ടിലിന്റെ കാലികളിലേക്ക് പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ച് വെച്ച്. അവൾക്ക് അനങ്ങാനോ ശബ്ദമുണ്ടാക്കാനോ പറ്റാത്ത വിധം ആ കട്ടിലിൽ ഇഗ്ളീഷ് ലെറ്റർ X കണക്കെ അയാൾ അവളെ ബന്ദിയാക്കി. മാത്രമല്ല തൊട്ടടുത്ത കസേരയിൽ അവളുടെ ഷാൾ എടുത്ത് അവളുടെ കണ്ണുകളും അയാൾ കെട്ടി വെച്ചു. അവളുടെ കണ്ണുകളിൽ വീണ്ടും ഇരുട്ടകയറി. അയാളുടെ ചലനങ്ങളുടെ നേരിയ അനക്കങ്ങളിൽ നിന്ന് അയാളെ അവൾ ഭയത്തോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
കറുത്ത മുഖമൂടിയും ജാക്കറ്റും ക്ളൗസും ഊരിവെച്ച് അയാൾ ആ കറുത്ത രൂപത്തിൽ നിന്നും മോചിതനായി.ഒരു മെലിഞ്ഞ ശരീരം. ഉറച്ച് മസിലുകൾ. ഓമനത്വം തോന്നുന്ന മുഖം. അവിടെ ഇവിടെയായി വളർന്നു കൊണ്ടിരിക്കുന്ന കുട്ടി തടി.കണ്ടാൽ ഇരുപതോ ഇരുപത്തി രണ്ടോ വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ.
ആ മുഖത്ത് തന്റെ ആഗ്രഹ സഫലീകരണത്തിന്റെ ഭാവം വിരിഞ്ഞു. നിശ്ചലമായി കിടക്കുന്ന അനിതയുടെ
💬 Comments
View all comments