Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 16 [Hypatia]
"എത്ര തവണ അറിയാതെ പറ്റി.." അനിത ടീച്ചർ ഗൗരവം വിട്ടില്ല.
"ഇന്നലെ മാത്രം ഇനി ഉണ്ടാവൂല..പ്ലീസ്.." അയാൾ കെഞ്ചി.
"അപ്പൊ ഓഫിസിൽ വെച്ച് പറ്റിയതോ... പിന്നെ ചെന്നൈയിൽ വെച്ച് പറ്റിയതോ.." ടീച്ചർ കൺ പിരികകൾ ഉയർത്തി കാണിച്ച് കൊണ്ട് ചോദിച്ചു. ആ സമയം അയാളുടെ കാലിനടിയിൽ ഭൂമി പിളരുന്നത് പോലെ തോന്നി. അയാളുടെ തല താഴുകയായിരുന്നു.
"ചെന്നൈയിൽ വെച്ച് എന്തായിരുന്നു... ലിസി പിന്നെ അവരുടെ മോൾ... ശ്രുതിയെല്ലാം എന്നോട് പറഞ്ഞു... ഇതൊക്കെ എത്രാമത്തെ അബദ്ധങ്ങളാണ് അനൂപേട്ട..." അയാൾക്ക് ശബ്ദമുണ്ടായില്ല.
"ഇനിയും എത്രയോ അബദ്ധങ്ങൾ പറ്റില്ലാന്ന് എങ്ങനെ ഞാൻ അറിയും..മ്മ്..മ്മ്.." അയാൾ തല ഉയർത്തി ടീച്ചറെ നോക്കി.
"ഇനിയുണ്ടാവില്ല.. പ്രോമിസ്.. പ്ലീസ്...ക്ഷമിക്ക് ടീച്ചറെ.." ആ വാക്കുകളിലെ ആത്മാർത്ഥത അനിത ടീച്ചർക്ക് മനസ്സിലാവുമായിരുന്നു. പക്ഷെ ആ ആത്മാർത്ഥത ഇനി തന്റെ ജീവിതത്തിൽ വേണ്ടാ എന്ന് അനിത ടീച്ചർ ദിവസങ്ങൾക്ക് മുന്നേ തീരുമാനിച്ചിരുന്നു. ഇനി മുതൽ പുതിയൊരു ജീവിതമാണ് താൻ ജീവിക്കാൻ പോകുന്നതെന്ന് അവൾ ഉറപ്പിച്ചിരുന്നു. ആ ജീവിതത്തിൽ തന്റെ ഭർത്താവായി, കൂട്ടുകാരനായി, കാമുകനായി, ജാരനായി, ഒരു പെണ്ണിന് ഒരു പുരുഷന്റെ ആവശ്യമുള്ളിടത്തെല്ലാം അനൂപേട്ടൻ വേണമെന്നും അവൾ തിരുമാനിച്ചതുമാണ്. എങ്കിലും ഈ കളിയാക്കലുകൾ അയാളെ തന്റെ മുന്നിൽ ഇങ്ങനെ നിർത്തുന്നതിൽ അവൾക്ക് ഒരു രസം തോന്നി.
"ഹോ ഹോ അങ്ങനെ കടുത്ത തീരുമാനങ്ങളൊക്കെ എടുത്താൽ അനൂപേട്ടന്റെ കാമുകിമാരോക്കെ കഷ്ടത്തിലാവൂലോ.." അയാൾ മൗനിയായി. അയാളുടെ മുഖം വിഷമം കൊണ്ട് നിറയുന്നത് കണ്ടപ്പോൾ ടീച്ചർ തന്റെ കുസൃതി മതിയാക്കി.
"മ്മ്.. ശെരി.. ഇത്തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഒരു കണ്ടിഷനുണ്ട്..." എന്നും പറഞ്ഞ് അനിത
💬 Comments
View all comments