Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 17 [Hypatia]
ശ്രമിച്ചു. പക്ഷെ പോലീസ്കാർ അയാളെ വളഞ്ഞിട്ട് പിടിച്ചു.
അയാളെ ഒരു മരത്തിൽ കെട്ടിയിട്ടായിരുന്നു പിന്നീട് ചോദ്യങ്ങൾ ചോദിച്ചത്. "മോനെ.. കണ്ണാ.. ഇത്രയും സാധനം ഒരുമിച്ച് ഇവിടെ വരണമെങ്കിൽ ഇവിടെ അടുത്ത് എവിടെയോ കഞ്ചാവ് തോട്ടമുണ്ട്.. അത് നിനക്ക് അറിയാം... വേഗം പറഞ്ഞൽ നമുക്ക് വേഗം പോവാ..." ജോയ് റാം തന്റെ തമിഴ് തമാശയിൽ പറഞ്ഞു.
എന്നാൽ കണ്ണൻ ഒന്നും വിട്ട് പറയാൻ കൂട്ടാക്കിയില്ല. അതോടെ പോലീസ്‌ക്കാർ ചോദ്യത്തിന്റെ രീതികൾ മാറ്റി. അയാളുടെ ശരീരത്തിൽ ചോരപൊടിയുമെന്നായപ്പോൾ അയാൾ പറയാമെന്ന മട്ടിലെത്തി. കണ്ണമ്മയുടെയും നാരായണിയുടെയും മുന്നിൽ വെച്ചായിരുന്നു കണ്ണനെ അവർ മർദിച്ചത്. പക്ഷെ അവർ നിലവിളിച്ചതല്ലെതെ ഒന്നും പറഞ്ഞില്ല. സത്യത്തിൽ കണ്ണമ്മയ്‌ക്കോ നാരായണിക്കോ ആ പിടിച്ചെടുത്ത വസ്തുക്കളെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല.
കണ്ണൻ സത്യങ്ങൾ മുഴുവൻ പറഞ്ഞതോടെ അവർ അവനെയും കൊണ്ട് കാട് കയറി. പോകുന്ന വഴിക്ക് ജോയ് റാം ആനമല ഫോറെസ്റ് ഉദ്യോഗസ്ഥരെയും എക്സൈസ് ഇൻസ്പെക്റ്ററേയും വിവരമറിയിച്ചു. ഒരു മണിക്കൂർ ദൂരം കാടിനുള്ളിലേക്ക് നടന്നിരിക്കും. കമ്പിവേലികൾ കൊണ്ട് ചുറ്റുമതിൽ കെട്ടിയ കഞ്ചാവ് തോട്ടങ്ങളായിരുന്നു അവരെ അവിടെ കാത്തിരുന്നത്. അതിനകത്ത് ഏഡൻസ് പോലെ മൂന്ന് നാല് ഹട്ടുകളുണ്ടായിരുന്നു.
ഫോറെസ്റ്റ് ഉദ്യോഗസ്ഥരും എക്സൈസ് ഉദ്യോഗസ്ഥരും വന്നതോടെ അവർ അകത്തേക്ക് കടക്കാമെന്നായി. എല്ലാവരും ആ ഹട്ടുകളെ വളഞ്ഞു. ജോയ് റാമും കൂടെ ഉണ്ടായിരുന്ന അസിസ്റ്റുകളും എക്സൈസിന്റെയും ഫോറെസ്റ്റിന്റെയും ഈരണ്ടു ഉദ്യോഗസ്ഥരും അകത്തേക്ക് കയറി. എല്ലാം വേഗത്തിലായിരുന്നു. ഒരേ സമയം നാല് ഹട്ടുകളിലേക്കും അവർ ഒരുമിച്ച് കയറി.
ജോയ് റാം IPS ഉം ഇൻസ്പെക്റ്റർ സോനയും ഒരു ഹട്ടിലേക്കാണ് കയറിയത്. അകത്തേക്ക് കയറിയ സോന
💬 Comments
View all comments