Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 2 [Hypatia]
തുടങ്ങിയിരുന്നു.
ആർച് രൂപത്തിലുള്ള വലിയ ഗെയിറ്റ് കടന്ന് ചെല്ലുമ്പോൾ കാണുന്ന വലിയ പുരാതനമായ ഒരു സമുച്ചയമാണ് കോളേജ്. പല ഡിപ്പാർട്ട്മണ്ടുകളായി ചെറുതും വലുതുമായ കെട്ടിടങ്ങൾ. വലിയ മരങ്ങൾ ചില്ലകൾ വിടർത്തി കെട്ടിടങ്ങൾക്ക് തണൽ വിരിച്ചിരിക്കുന്നു. സൂര്യവെളിച്ചം ഇലകൾക്കിടയിലൂടെ ഒളിഞ്ഞും തെളിഞ്ഞും എത്തി നോക്കുന്നു. മരങ്ങളുടെയും കെട്ടിടങ്ങളുടെയും നിഴലിൽ കോളേജിനകത്തേക്കുള്ള പാതകൾ ഇരുട്ട് വീണു കിടക്കുന്നു. മരങ്ങൾക്ക് ചുറ്റും കെട്ടിയ തിണ്ണകളിൽ വിദ്യാർത്ഥികൾ കൂട്ടമായും ഒറ്റക്കും ഇരിക്കുന്നു. ഗെയിറ്റ് കടന്ന് വരുന്നവരും നേരത്തെ വന്നവരുമായി മുറ്റം തിരക്കിലാണ്. അനിത നീട്ടിയുള്ള ഹോൺ അടിച്ച് കൊണ്ട് ഗെയിറ്റ് കടന്നു. കുട്ടികൾ അനിതയ്ക്ക് വഴി ഒരുക്കി.
കോളേജ് കാന്റീൻ പിറകിലുള്ള പാർക്കിങ്ങിൽ സ്‌കൂട്ടർ വെച്ച് ഇറങ്ങുമ്പോഴാണ്, കെന്റിന് മുന്നിലെ ചീന മരത്തിൻറെ തിണ്ണയിൽ അർജുനും കൂട്ടുകാരും ഇരിക്കുന്നത് കണ്ടത്. ഭയംകൊണ്ടോ നാണം കൊണ്ടോ എന്നറിയാതെ അവൾ പെട്ടെന്ന് തിരിഞ്ഞു. ഹെൽമെറ്റ് ഊരുന്നു എന്ന വ്യാജ്യേനെ അവൾ അവനെ ഒളിഞ്ഞു നോക്കി. അവൻ തന്നെ നോക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ വീണ്ടും ഞെട്ടി തിരിഞ്ഞു.
"അനിത ടീച്ചറെ പോവാ വാ.." ബീനാ മിസ്സ് അനിതയെ വിളിച്ചു.
"മിസ്സ് പൊക്കോ.. എനിക്ക് ടോയ്‌ലെറ്റിൽ ഒന്ന് പോണം". അവളൊരു കള്ളം പറഞ്ഞു മിസ്സിനെ ഒഴിവാക്കി. ബീന മിസ്സ് കെന്റിനും കടന്ന് വരാന്തയിലേക്ക് കയറി പോയി.
അനിത വളരെ സാവധാനം സീറ്റ് പൊക്കി ഹെൽമെറ്റ് അതിനകത്ത് വെച്ച് പൂട്ടി. ഇടക്കിടക്ക് അവൾ അവനെ ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. അവൻ അവളെയും.
പെട്ടെന്ന് അവൾക്ക് താൻ ചെയ്യുന്ന അബദ്ധങ്ങളെ ഓർത്ത് നാണംതോന്നി. അവനെ ഒന്ന് തിരിഞ്ഞു നോക്കി അവൾ കെന്റിനും കടന്ന് കോളേജ്
💬 Comments
View all comments