0%

Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 3 [Hypatia]

Author : Hypatia Read All Parts 7699
കണ്ണുകൾ അവയെ ഉഴിഞ്ഞു കൊണ്ടിരിന്നു."ഹലോ.." ശ്രുതി ഫോൺ എടുത്തു. "ആ മോളെ നിങ്ങൾ പോയോ..?" "ആഹ്.. അമ്മെ.. ഞങ്ങൾ എയർ പോർട്ടിലാ.." "എത്തീട്ട് വിളിക്കണേ.." "ആഹ്.. വിളിക്കാം അമ്മെ...ശരി.." അവൾ ഫോൺ വെച്ചു. "എന്തിനാ അമ്മയോട് കള്ളം പറഞ്ഞത്.." "ഫ്‌ളൈറ്റ് മിസ്സായി എന്നൊക്കെ പറഞ്ഞാൽ അമ്മക്ക് ടെൻഷൻ ആവും.. അതാ.." "മ്മ്.. ശ്രുതിയുടെ വീട്ടിൽ ആരൊക്കെയുണ്ട്.." തനിക്ക് ഒരുപാട് സ്റ്റാഫുണ്ടെങ്കിലും അവരുടെ കുടുമ്പകാര്യങ്ങൾ ഒന്നും തനിക്കറിയില്ലെന്ന് അവളോട് അത് ചോദിക്കുമ്പോൾ അയാളോർത്തു. "അച്ഛൻ, 'അമ്മ, ഏട്ടൻ, അനിയത്തി, ഏട്ടന്റെ വൈഫും." "അച്ഛൻ എന്താ ജോലി.." "പട്ടാളത്തിലായിരുന്നു.. ഇപ്പൊ ജോലി ഒന്നുല്ല, വീട്ടിൽ കൃഷി ഒക്കെ ചെയ്യുന്നു." "അപ്പൊ ആരാ കുടുമ്പം നോക്കുന്നത്.." "ഏട്ടൻ അകൗണ്ടന്റാണ്, ചേച്ചിക്കും ജോലി ഉണ്ട്. അച്ഛനും അമ്മക്കും പെൻഷൻ കിട്ടും, 'അമ്മ റിട്ടയറായി, ടാക്സ് ഓഫീസറായിരുന്നു." "അനിയത്തി പഠിക്കാണോ..?" "അല്ല.. അവൾ കല്യാണം കഴിഞ്ഞു ഹസ്ബന്റിന്റെ വീട്ടിലാണ്.. PSC ഒകെ നോക്കുന്നുണ്ട്.."
"അപ്പൊ.. നിൻറെ കല്യാണം കഴിയാതെ അവളെ കഴിപ്പിച്ചോ..?" "മ്മ്... എനിക്കെ.. എനിക്ക് ഈ ... ചൊവ്വേന്റെ അസ്ക്കിതയുണ്ട്.. ഹ ഹ ഹ " അതും പറഞ്ഞവൾ ചിരിച്ചു. "മ്മ്..." "എന്താ സാറെ... ഒരു വിഷമം... ഈ സെന്റിമെൻസ് ഒന്നും വേണ്ടാട്ടോ.. കണ്ടു മടുത്തതാ..." "അപ്പൊ തനിക്ക് എത്ര വയസ്സായി.." "ഇരുപത്താർ.." "മ്മ്.." അയാൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. "താൻ എനിക്കൊരു ചായ ഇട്ടുതരോ..?" അല്പനേരത്തെ മൗനത്തിന് ശേഷം അയാൾ അവളോട് ചോദിച്ചു.?. "ഷുവർ.." അവൾ എണീറ്റ് ഡൈനിങ് റൂമിലേക്ക് പോയി. അവൾ പോയപ്പോൾ അയാൾക്ക് ഒരു വീർപ്പുമുട്ടൽ ഒഴിവായത് പോലെ

💬 Comments

View all comments