Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 4 [Hypatia]
സുഹൃദം ഇപ്പോൾ വളർന്ന് പങ്ക് കച്ചവടത്തിൽ വരെ എത്തി നിൽക്കുന്നുണ്ട്. അത് പോലെ ഒരു കച്ചവടം തന്നെയായിരുന്നു ഈ വിവാഹം കൊണ്ടും അവർ ഉദേശിച്ചിരുന്നത്. പ്രതാപവർമ്മയുടെ മകനാണ് പെണ്ണ് കാണാൻ വന്ന പയ്യൻ.
പയ്യനും കൂട്ടരും വന്ന കാർ മുറ്റത്ത് നിർത്തിയപ്പോൾ തന്നെ ശ്വേത മട്ടുപ്പാവിൽ നിന്ന് അവരെ കണ്ടിരുന്നു. പ്രതാപവർമ്മയും ഭാര്യ മാളവികയും മകൻ കിഷോറും മകൾ അനുശ്രീയുമായിരുന്നു പെണ്ണുകാണാൻ വന്നവർ.
പുത്തൻപുരക്കൽ തറവാട് അവരെ വളരെ ഹൃദ്യമായി തന്നെ സ്വീകരിച്ചു. അല്പനേരത്തെ കുശലത്തിന് ശേഷം പ്രതാപവർമ്മ കാര്യത്തിലേക്ക് കടന്നു.
"രാജാ... കല്യാണത്തിന്റെ കാര്യത്തിൽ പലതും തീരുമാനിക്കാനുണ്ട്... ഇവിടെ വെച്ച് നടത്തണോ അതോ ഞങ്ങളുടെ തറവാട്ടിൽ നടത്തണോ.. എന്നൊക്കെ.."
"അതിന് ഇത് പെണ്ണ് കാണലാണ്, നിശ്ചയമല്ല... ഹ ഹ ഹ... " രാജ വർമ്മ പ്രതാപനെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
"കല്യാണത്തിന്റെ ആവശ്യം ഒന്നുമില്ല...നിങ്ങൾക്ക് സമ്മതമാണെങ്കിൽ ഞങ്ങൾ ഇന്ന് തന്നെ അവളെ അമ്പലശേരിക്ക് കൊണ്ട് പോവാൻ തയാറാണ്.." പ്രതാപന്റെ ഭാര്യ മാളവികയുടെ ആ വാക്കുകളിൽ എല്ലാവരും ചിരിച്ചു.
അതെ സമയം അവരിരുന്ന ഹാളിലേക്ക് കുഞ്ഞുകുട്ടൻ വൈദ്യർ കടന്നു വന്നു. എൺപത് വയസ്സ് കഴിഞ്ഞെങ്കിലും ആരോഗ്യം ശെയിക്കാത്ത ശരീരം. ആവശ്യമില്ലെങ്കിലും ഒരു പ്രൗഢിക്ക് വേണ്ടി കയ്യിലൊരു വോക്കിങ് സ്റ്റിക്കുമുണ്ടായിരുന്നു. ഒരു മുണ്ട് മാത്രം ധരിച്ച് കഴുത്തിൽ സ്വർണത്തിന്റെയും രുദ്രക്ഷത്തിന്റെയും മാലകൾ അയാളുടെ പൊക്കിൾ വരെ തൂങ്ങി കിടക്കുന്നു. നരച്ച കട്ടിയുള്ള പുരികം. ഉള്ളിലേക്ക് കുഴിഞ്ഞുപായ കണ്ണുകൾ. അയാൾ ഹാളിലേക്ക് വന്നപ്പോൾ ബഹുമാന പുരസ്സരം എല്ലാവരും എഴുന്നേറ്റു. ഹാളിലെ ഒരറ്റത്തിട്ടിരുന്ന സോഫയിൽ അയാളിരുന്നു.
"മ്മ്... എങ്ങനാ കാര്യങ്ങള്..." കുഞ്ഞുകുട്ടൻ
💬 Comments
View all comments