Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 6 [Hypatia]
'അമ്മ...അവരുടെ ജോലി. ഭർത്താവ് എന്ത് ചെയുന്നു... എന്നൊക്കെ രഹസ്യായിട്ട് പഠിക്ക്.. അത് കഴിഞ്ഞിട്ട് അടുത്ത സ്റ്റെപ്പിലേക്ക് കടക്കാം.. ഒക്കെ.." അർജുൻ അവരെ നോക്കി പറഞ്ഞ് നിർത്തി.
"ശെരി..." തലയാട്ടി കൊണ്ട് പയ്യൻസ് പറഞ്ഞു. അവർ എണീറ്റു, അർജുൻ കൈ കൊടുത്ത് കൂൾ ബാറിൽ നിന്നും അവര് പോയി.
*************
കോളേജിൽ നിന്ന് ഇറങ്ങി അനിത ടീച്ചറുടെ വീട്ടിലേക്ക് കാറോടിക്കുമ്പോൾ അർജുൻ ഒരു കോൾ വന്നു. പരിചയമില്ലാത്ത നമ്പർ. അവൻ കാറിന്റെ ബ്ലൂട്ടൂത് കണക്റ്റ് ചെയ്തു."ഹലോ...""ഹലോ.. ഇത് അർജുൻ അല്ലെ.."
"അതെ..ആരാണ്.."
"ഞാൻ ഫാദർ ജോൺ ഡൊമനിക്ക്.."
"ഒക്കെ.. എന്തായിരുന്നു കാര്യം..."
"എൻറെ ഒരു സുഹൃത്താണ് നിങ്ങളെ നമ്പർ തന്നത്.. നിങ്ങളുടെ ഒരു സുഹൃത്തിന് B+ve കിഡ്‌നി ആവശ്യമുണ്ടെന്ന് കേട്ടു... അതിനെ കുറിച്ച് സംസാരിക്കാനായിരുന്നു..." അത് കേട്ട് അർജുൻ കാർ സൈഡാക്കി, ഹാൻഡ് ബ്രൈക്കിട്ടു.
"ഒക്കെ.. ഫാദർ.. നമുക്ക് സംസാരിക്കാം.. ഫാദർ എപ്പോഴാണ് ഫ്രീ ആവുന്നേ അപ്പൊ ഞാൻ നിങ്ങളെ വന്ന് കാണാം.."
"ഹോ.. ഞാൻ എപ്പോഴും ഫ്രീയാ... വെള്ളിമലയിലെ കുരിശ് പള്ളിയിൽ വന്നാൽ മതി.."
"നാളെ രാവിലെ വന്നാൽ കാണാൻ പറ്റോ...?"
"ഹോ.. അതിനെന്താ... വരുന്നതിന് മുന്നേ ഒന്ന് വിളിക്കണെ.."
"ഒക്കെ.. ഫാദർ.. ശെരി.."
അവൻ ഫോൺ വെച്ചു.. അവന്റെ ഉള്ളിൽ ഒരു ആശ്വാസത്തിന്റെ ചിരിയുണ്ടായിരുന്നു.
അവൻ അപ്പോൾ തന്നെ Dr വിനോദ് അങ്കിളിനെ വിളിച്ച് കാര്യം പറഞ്ഞു. ശില്പയെയും വിളിച്ചു. അവളുടെ ശബ്ദത്തിലെ സന്തോഷം അവനെ കൂടുതൽ ആനന്ദിപ്പിച്ചു.
അനിത ടീച്ചറുടെ വീടെത്താൻ നേരത്താണ് ശ്വേതാ വിളിച്ചത്.. (ആ സംഭാഷണങ്ങൾ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നു.)
💬 Comments
View all comments