Chapter Title : ഏദൻസിലെ പൂമ്പാറ്റകൾ 6 [Hypatia]
അൽത്താഫ് അടുത്തുള്ള ടേബിളിൽ നിന്നും രണ്ടു ചെയർ അവരുടെ ടേബിളിന് അടുത്തേക്ക് വലിച്ചിട്ടു.
"ഡാ.. ഇവിടെ ഇരിക്ക് എന്നിട്ട് കാര്യം പറ..." അൽത്താഫ് അവരെ പ്രോത്സാഹിപ്പിച്ച് കൊണ്ട് പറഞ്ഞു. അവര് കസേരയിലേക്കിരുന്നു. രണ്ടു പേരും നന്നായി വിയർക്കുന്നുണ്ടായിരുന്നു.
"നിങ്ങൾക്ക് തന്നെ തെറ്റാണെന്ന് തോന്നുന്ന എന്തോ ഒരാവശ്യത്തിന് വേണ്ടിയാണ് നിങ്ങൾ വന്നത്... അല്ലെ..?" അൽത്താഫ് അവരെ നോക്കി കൊണ്ട് ഒരു പണ്ഡിതനെ പോലെ പറഞ്ഞു. അത് കേട്ട് അവര് തല കുമ്പിട്ടിരുന്നു. അൽപ്പം കഴിഞ്ഞ് അതിൽ ഒരുത്തൻ എഴുന്നേൽക്കാൻ നോക്കി.
"എവിടെക്കാ... അവിടെ ഇരിക്ക്.." അൽത്താഫ് അവനെ അവിടെ തന്നെ പിടിച്ചിരുത്തി.
"നിങ്ങൾ പേടിക്കണ്ട... ധൈര്യായിട്ട് പറഞ്ഞോ..." സോഫിയ അവരെ പ്രോത്സാഹിപ്പിച്ചു.
"ഇവൻ ഒരു പെൺകുട്ടിയെ ഇഷ്ട്ടാണ്..." ഒരുത്തൻ തല കുമ്പിട്ട് തന്നെ വിറയ്ക്കുന്ന ചുണ്ടുകളോടെ പറഞ്ഞു.
"മ്മ്... അതെന്താ... ഇവൻ പറയാൻ അറിയില്ലേ...?" അൽത്താഫ് ഒച്ചയെടുത്ത് ചോദിച്ചു.
"ഡാ... പിള്ളേരെ പേടിപ്പിക്കല്ലേട..." ആൽത്തഫിനോട് സുൽഫത്ത് ചൊടിച്ചു.
"നീ...പറ... ആരെയാ ഇവൻ ഇഷ്ട്ടം.."
"പേര് ഒന്നും അറിയൂല..."
"പിന്നെ... ഏത് ഡിപ്പാർട്മെന്റാണ്...?" സുൽഫത്ത് തന്നെയാണ് ചോദിച്ചത്.
"അറിഞ്ഞൂടാ... സീ...സീനി...സീനിയറാണ്.." അവൻ വിക്കി വിക്കിയാണ് പറഞ്ഞത്.
"ഹോ.. അത് ശെരി... ചേച്ചിമാരോടാണ് പ്രിയം.." അൽത്താഫ് വീണ്ടും അവരെ കളിയാക്കി കൊണ്ട് പറഞ്ഞു.
"അൽത്താഫെ... നല്ല ബോറാണ് ട്ടോ.." നിത്യ പറഞ്ഞു..
"ഉവ്വ് മേടം.." അൽത്താഫ് തമാശിച്ചു
"നിങ്ങൾ പറ... അതിന് ഞങ്ങൾ എന്താ വേണ്ടേ..." നിത്യ അവരെ നോക്കി ചോദിച്ചു.
"കൂട്ടി കൊടുക്കേണ്ടി വരും...അല്ലെ..?" അൽത്താഫ് വീണ്ടും അവരെ നോക്കി കളിയാക്കി..
"ഡാ... മൈരാ.. നിന്നോട് ഞാൻ കുറെ നേരായി
💬 Comments
View all comments