Chapter Title : ഈ രാവിലും കൊതി തീരില്ല [സ്പൾബർ]
പറഞ്ഞ് എന്നെ പറ്റിച്ചില്ലേ…”..
“അതൊക്കെ ക്ഷമിക്കമ്മേ… അമ്മ മുൻകൈ എടുത്ത് രമ്യയെ വിളിച്ച് കൊണ്ട് വരണം…”..
സത്യഭാമ ക്രൂദ്ധയായി ശ്രീനിയെ നോക്കി..
“ നിനക്ക് വേറൊന്നും പറയാനില്ലല്ലോ…
നീ ചെല്ല്… എന്നെ ധിക്കരിച്ച് ഇറങ്ങിപ്പോയവളെ ഞാൻ വിളിച്ച് കൊണ്ടുവരണം പോലും… നടന്നത് തന്നെ…”..
“അമ്മേ… രമ്യയെ ഗോപി ഉപേക്ഷിച്ചാൽ അവന് വേറെ പെണ്ണ് കിട്ടുമെന്ന് അമ്മക്ക് തോന്നുന്നുണ്ടോ… ?”..
“ കിട്ടും… ഒന്നല്ല,പത്തെണ്ണം കിട്ടും എന്റെ മോന്… ഈ ബന്ധമൊന്ന് വേർപിരിഞ്ഞിട്ട് വേണം നല്ല അന്തസുള്ള തറവാട്ടീന്ന് ഞാനെന്റെ മോനെ കെട്ടിക്കും… “..
അഹന്തയോടെ സത്യഭാമ പറഞ്ഞു..
“ അത് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല… “..
സംയമനത്തോടെ ശ്രീനി പറഞ്ഞു..
“എന്താ… എന്താ നടക്കാത്തേ… ?..
എന്റെ മോൻ നല്ല തറവാട്ടിൽ പിറന്നവനല്ലേ… ?.
അവൻ കാണാൻ കൊള്ളില്ലേ…?..
അവന് നല്ലൊരു ജോലിയില്ലേ… ?.
എന്തിന്റെ കുറവാ അവനുള്ളത്… ?”..
മകന്റെ ഗുണഗണങ്ങൾ സത്യഭാമ എണ്ണിപ്പറയുന്നത് കേട്ട് ശ്രീനിയൊന്ന് ചിരിച്ചു.. അതിലൊരു പുഛമില്ലേന്ന് തോന്നിയ സത്യഭാമക്ക് കലി കയറി..
“എന്തായാലും നിന്നെപ്പോലെ ഭാര്യയെ പണിക്ക് വിട്ട് ജീവിക്കേണ്ട ഗതികേടൊന്നും എന്റെ മോനില്ല… അവന് നല്ലൊന്നാന്തരം സർക്കാർ ജോലിയുണ്ട്…"..
ശ്രീനി വീണ്ടും ചിരിച്ചു..
“അമ്മേടെ മോൻ എല്ലാം കൊണ്ടും യോഗ്യനാ… നല്ല തറവാട്ടിൽ പിറന്നവനാ… നല്ല സുന്ദരനാ… നല്ല ജോലിയുമുണ്ട്… പക്ഷേ ഒന്നില്ല… ഒരു ഭാര്യക്ക് അത്യാവശ്യം വേണ്ടത് അവനില്ല…”..
ഒന്നും തുറന്ന് പറയാൻ കരുതിയില്ലെങ്കിലും സത്യഭാമയുടെ ധാർഷ്ട്യം കണ്ട് ഒരു സൂചനയെങ്കിലും കൊടുക്കാതിരുന്നാൽ ശരിയാവില്ലെന്ന് തോന്നി..
“ദേ… നീ എന്റെ മോനെപ്പറ്റി വെറുതെ അനാവശ്യം പറയരുത്… “..
💬 Comments
View all comments