Chapter Title : ഈ രാവിലും കൊതി തീരില്ല [സ്പൾബർ]
“നീ ഇടക്കിങ്ങോട്ട് വരണേ ശ്രീനീ… നീ വരുമ്പോഴാ എന്റെ മോളൊന്ന് ചിരിച്ച് കാണുന്നത്…”..
“ വരാം അമ്മേ… ഞാനിടക്ക് വരാം… “..
ശ്രീനി മുറ്റത്തേക്കിറങ്ങി ബൈക്കിൽ കയറി..ആ വണ്ടി മുറ്റം കടന്ന് റോഡിലേക്കിറങ്ങി കണ്ണിൽ നിന്ന് മറയുന്നത് വരെ ചിത്ര നോക്കി നിന്നു..എന്തിനെന്നറിയാത്ത ഒരു നിരാശ അവൾക്ക് തോന്നി.. മുറിയിലെ ജനലിലൂടെ ശ്രീനി പോകുന്നത് നോക്കി നിന്ന രമ്യക്കും ആ നിരാശയുണ്ടായി..
✍️…” അമ്മ സമ്മതിക്കില്ല
അളിയാ..”.
ഗോപി പിന്നെയും പറഞ്ഞത് തന്നെ പറഞ്ഞു..
“എന്റെ അളിയാ… അളിയന് നല്ലൊരു ജോലിയില്ലേ… ?..
ഒരു പെണ്ണിനെ പോറ്റാനുള്ള
കഴിവില്ലേ… ?..
പിന്നെന്തിനാ അളിയാ ഇനിയും ഈ അമ്മയെ പേടിച്ചിരിക്കുന്നത്… നിന്റെ ജീവിതമല്ലേ… അത് നിനക്ക് തീരുമാനിച്ചൂടെ… ?”..
ഗോപി ജോലി കഴിഞ്ഞ് വരുന്ന വഴിക്ക് അവനോട് സംസാരിക്കുകയാണ് ശ്രീനി.. അവനെല്ലാരോടും ഒരു ഒത്തുതീർപ്പിനായി മാറി മാറി സംസാരിക്കാൻ കാരണം രാധികയാണ്.. അവൾ ഭർത്താവിന് കൊടുത്ത ടാസ്കാണ് ആങ്ങളെയേയും നാത്തൂനേയും ഒരുമിപ്പിക്കണമെന്ന്..ഖത്തറിലിരുന്ന് അവളും പരമാവധി ശ്രമിക്കുന്നുണ്ട്.. രമ്യയെ അവൾ നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവർ തമ്മിലിപ്പോ നല്ല ബന്ധമാണ്..എന്നും അവർ തമ്മിൽ ഫോണിൽ സംസാരിക്കും..
“എനിക്ക് രമ്യയെ കൂട്ടിക്കൊണ്ട് വരണമെന്നൊക്കെ ഉണ്ടളിയാ…”..
“പിന്നെന്താ തടസം… ?”..
“അത്… അമ്മ…”..
“എന്റളിയാ… അളിയനിത് ഏത് ലോകത്താ… ?..
ഇങ്ങിനെയുണ്ടോ ഒരു
അമ്മയെപ്പേടി… ?”..
“ പേടിയല്ല അളിയാ…എനിക്കമ്മയെ ധിക്കരിക്കാൻ കഴിയില്ല…”..
എന്ത് പറഞ്ഞിട്ടും ഗോപി അടുക്കുന്നില്ല..
“നിനക്ക് രമ്യയോടൊപ്പം ജീവിക്കണമെന്നുണ്ടോ…?”..
“ഉം… അതൊക്കെയുണ്ട്… “..
“എന്നാ അമ്മയെ ഞാനെങ്ങനേലും പറഞ്ഞ് സമ്മതിപ്പിച്ചോളാം… പക്ഷേ,
നീ രമ്യയെ ഒന്ന് കാണാൻ പോണം… പറ്റിയാ
💬 Comments
View all comments