Chapter Title : ഈയാം പാറ്റകള്‍ 1
...ഞാൻ വന്നത് തന്നെ എന്റെ കെട്ടിയോനെ തപ്പിയാ ....ഇന്ന് ശമ്പളം കിട്ടുന്ന ദിവസമാ ...അയാള് KSRTC കണ്ടക്ടറാ . ഇനി ശമ്പളം കിട്ടുമ്പോ തന്നെ മേടിച്ചില്ലേൽ ആമ്പിള്ളേര് കൊണ്ട് പോകും "
'അതെന്നാടി ?" ' അത് നീ ഡിഗ്രി കഴിഞ്ഞു പോയി കഴിഞ്ഞു ഞാൻ പിജി കു ചേർന്നു . മുഴുമിക്കാൻ പറ്റിയില്ല . ഞങ്ങടെ റൂട്ടിൽ ഓടുന്ന ഒരു ബസിലെ കണ്ടക്ടറുമായി മുടിഞ്ഞ പ്രേമം " " എന്നിട്ടു ?' ' എന്നിട്ട് ..എന്താ ,...ഞങ്ങള് ഓടി പോയി കല്യാണം കഴിച്ചു " "അപ്പൊ വീട്ടുകാരോ ? " ' വീട്ടുകാര് ...അച്ഛനും അമ്മയും മൂത്ത ചേട്ടനും എതിർത്തു . അനിയൻ പിന്നെ ഒന്നും പറഞ്ഞില്ല ...അവൻ ആ സമയത്തു അല്പം വള്ളിക്കെട്ടിൽ ഒക്കെ പെട്ടിരിക്കുകയാ " "എന്നിട്ടെന്തു പറ്റി ? ഇപ്പൊ കെട്ടിയവന് സർക്കാർ ജോലി കിട്ടിയില്ലേ ? പിന്നെന്താ ?" "പിന്നെ കുന്തം " " നീ ദേഷ്യപ്പെടാതെ കാര്യം പറ ?" 'ഡി അതെ ...അയാള് വേറെ ജാതിയാ ...ഞാൻ ഹിന്ദുവും ..ഞങ്ങള് കാലിനെ ശേഷം മതം മാറിയൊന്നുമില്ല . അത് കൊണ്ട് രണ്ടു വീട്ടുകാരും തിരിഞ്ഞു നോക്കുന്നില്ല ...പക്ഷെ അതിയാനു എന്നെ ഭയങ്കര കാര്യമാ" " പിന്നെന്താ കുഴപ്പം ? നീ അത് പറ " " ഡി ..അയാള് ...അയാക്ക് ...ആണുങ്ങളെയാ ഇഷ്ടം ..." " ങേ!!! ..നീ ഈ പറയുന്നത് !!!!!!?" ' അതെ ...പക്ഷെ ഇതൊന്നും എനിക്കറിയില്ലാരുന്നു ...കാണാൻ യോഗ്യൻ ..സുന്ദരൻ ..നല്ല പെരുമാറ്റം
💬 Comments
View all comments