Chapter Title : ഈയാം പാറ്റകള്‍ 10
അച്ചായനെ പറ്റൂ ...ഇനിയും ഒരു കല്യാണം കഴിച്ചാൽ അവനും ജോമോന്റെ പോലെ ആവില്ലെന്ന് ആര് കണ്ടു "
" എടാ മോനെ .....എന്റെ കാലം കഴിഞ്ഞാ പിന്നെ .."
" അച്ചായന്റെ കാലം കഴിഞ്ഞാലല്ലേ ...അത് ഞാനേറ്റു ..ഇനി ഒന്നും പറയണ്ട ...അച്ചായൻ പറഞ്ഞതെല്ലാം ഞാൻ എതിർത്ത് പറഞ്ഞിട്ടില്ലല്ലോ ...അത് കൊണ്ട് ഞാൻ ഈ പറയുന്നത് എതിർക്കേണ്ട '
അവർ തിരികെ ഡൈനിങ്ങ് ടേബിളിൽ വന്നു
' എന്നാ പിന്നെ അങ്ങനെയാവട്ടെ ...ഷീലേം അന്നമ്മേം തോട്ടത്തിൽ നിക്കട്ടെ ...പിള്ളേര് അവിടെ പഠിച്ചോളും ....'
" അതേയ് അച്ചായാ .....ജോമോന്റമ്മ ഇവിടെ ഇരുന്നു ബോറടിക്കുമ്പോ അങ്ങോട്ട് പറഞ്ഞു പറഞ്ഞു വിട്ടേക്കാം ...പറമ്പിലൊക്കെ പണിയെടുത്തു നടന്ന ആളല്ലേ ..പെട്ടന്ന് അടഞ്ഞിരിക്കുമ്പോ അതൊരു ബുദ്ധിമുട്ടായി തോന്നും ...ഇടയ്ക്കു ഞങ്ങളും വന്നേക്കാം " സൂസന്ന പറഞ്ഞു
തമ്പി അവരെ ഒന്ന് നോക്കി . അധികം വണ്ണമൊന്നുമില്ലാത്ത എടുത്തു പറയത്തക്ക പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു സാധു സ്ത്രീ . തമ്പി നോക്കുന്നത് കണ്ട അവര് നാണിച്ചു എഴുന്നേറ്റു പോയി . തമ്പി തിരിഞ്ഞു നോക്കിയപ്പോള്‍ ഷീല അയാളെ നോക്കി ഒന്ന് തലയാട്ടി .
ഭക്ഷണവും കഴിഞ്ഞു എല്ലാവരും വര്‍ത്തമാനം പറഞ്ഞിരിക്കുമ്പോ ഷീല മുകളിലേക്ക് പോയി . അവള്‍ പറഞ്ഞു
" ഇവിടെ മൂന്നു മുറിയല്ലേ ഉള്ളൂ ...ഒന്നില്‍ പപ്പേം മമ്മീം കിടക്കും , ഒന്നില്‍ മാത്തുക്കുട്ടി ...ആരേലും മുകളിലേക്ക് പോരെ ....അവിടെ രണ്ടു മുറി ഉണ്ടല്ലോ ...ഞാന്‍ കിടക്കാന്‍ പോകുവാ ..ഉറക്കം വരുന്നു '
" അന്നമ്മച്ചി പൊക്കോ ...കുറച്ചു ദിവസത്തെ ഉറക്കം ഉള്ളതല്ലേ , ഞങ്ങളു നോക്കിക്കോളാം " ജോമോന്റെ പെങ്ങൾ പറഞ്ഞു
" അതിനു കുഴപ്പമില്ല .....എടി പെണ്ണെ ....മധുവിധു ഇപ്പ തന്നെ ആഘോഷിച്ചേക്കരുത് കേട്ടോ " ഷീല അവളെ കളിയാക്കി
" ഞങ്ങടെ കാര്യം പേടിക്കണ്ട ...ചേച്ചി ചെന്ന് ആഘോഷിക്ക് "
" ഹമ്പടി ...അപ്പ പെണ്ണിന്റെ വായീ നാക്കുണ്ടായിരുന്നു അല്ലെ ...." തമ്പി പൊട്ടിച്ചിരിച്ചു
" ഹ്മ്മ് ...അച്ചായന് അറിയത്തില്ലാഞ്ഞിട്ടാ .......ഹ്മ്മ് നടക്കട്ടെ ...നടക്കട്ടെ "
ഷീല പോയി കുറെ
💬 Comments
View all comments