Chapter Title : ഈയാം പാറ്റകള്‍ 3
അന്നമ്മയും കരഞ്ഞു കൊണ്ട് മാത്തുക്കുട്ടിയെ തടഞ്ഞു
"എഴുന്നേറ്റു പോടാ നാറി ഭൂ....." മാത്തുക്കുട്ടി എഴുന്നേറ്റു വന്ന ജോണിയെ ഒരു തല്ലു കൂടി കൊടുത്തു .
ജോണി വാതിൽക്കലേക്കു തെറിച്ചു വീണു . പിടഞ്ഞെഴുന്നേറ്റ ജോണിയെ തല്ലാന്‍ ആഞ്ഞ മാത്തുക്കുട്ടിയെ അന്നമ്മ വട്ടം പിടിച്ചു . ജോണി വാതില്‍ക്കല്‍ നിന്ന് അവനെ വെല്ലു വിളിചു " ഈ ജോണി ആരാന്നു നീ അറിയും ...നീ ആണാണെങ്കില്‍ തമ്പി സാറിനെ പോയി അടിക്കടാ . അവളൊരു ശീലാവതി വന്നേക്കുന്നു .....ഇന്നലെ നിന്റെ തള്ള അയാളുടെ കൂടെ ആരുന്നു ...അല്ലെ നിന്റെ തള്ള പറയട്ടെടാ" " എന്ത് പറഞ്ഞെടാ " വട്ടം പിടിച്ച അന്നമ്മയെ തള്ളി മാറ്റി അവന്‍ ജോണിയുടെ നേരെ കുതിച്ചു . അന്നമ്മ അവന്റെ തള്ളലില്‍ കട്ടിൽ ക്രാസിയിൽ തലയിടിച്ചു വീണു . അത് കണ്ടു കൊണ്ടാണ് തമ്പി കേറി വന്നത് . അയാൾ ഓർത്തത് മാത്തുക്കുട്ടിക്ക് എന്തോ മനസിലായിട്ടു അന്നമ്മയെ അടിച്ചതാണെന്നാണ് . " എന്തോന്നാടാ ഈ കാണിക്കുന്നേ ?" അയാൾ മാത്തുക്കുട്ടിയെ തടഞ്ഞു "നീയാരാടാ പട്ടി ?" ചോദിച്ചതും മാത്തുക്കുട്ടി തമ്പിക്കിട്ടൊന്നു പൊട്ടിച്ചു . എന്നിട്ടു കട്ടിലിനു താഴെ വീണു കിടന്ന അന്നമ്മയെ പിടിച്ചു എണീപ്പിച്ചു . അന്നാമ്മേയേ എണീപ്പിക്കുന്നതു കണ്ട തമ്പി അവൻ പിന്നേം തല്ലുമെന്നു കരുതി കാലുയർത്തി മാത്തുക്കുട്ടിയെ ചവിട്ടി " നിന്റെ തള്ളയല്ലേടാ അവൾ ....നീ തള്ളക്കിട്ടു തല്ലുമോ ? നിനക്ക് വേണ്ടിയല്ലേടാ അവൾ ജീവിക്കുന്നെ ?" അന്നമ്മയെ അയാൾ പിടിച്ചെഴുന്നെപ്പിച്ചു കട്ടിലിൽ ഇരുത്തി. തന്റെ ദേഹത്തേക്ക് ചാരി ഇരുത്തി .
💬 Comments
View all comments