Chapter Title : ഈയാം പാറ്റകള്‍ 5
ഒന്നെഴുന്നേറ്റു
" എന്ന വേണം നീങ്ക യാര് ?"
" ഞാൻ മാത്തുക്കുട്ടി "
"അയ്യയ്യോ ....അയ്യാവാ ....കൊച്ചമ്മ സൊല്ലിയിരിക്കെ ഉങ്കളെ പറ്റി ...."
കൊച്ചമ്മയോ ....'അമ്മ ഇപ്പൊ കൊച്ചമ്മ ഒക്കെയായോ അവനു ചിരി വന്നു
" അമ്മാ വന്നു ഇന്ത ടൈമില് ഫാമില് ഇരുക്കും ...നാങ്ക വന്നു ഫാമില് വേല പണ്ണറാങ്കെ"
"ശെരി ......നിന്റെ പേരെന്താ ?'
" മല്ലി "
"മല്ലി ....മല്ലി " മാത്തുക്കുട്ടി ഉരുവിട്ടൊണ്ട് തോട്ടത്തിലേക്ക് നടന്നു
മാത്തുക്കുട്ടി തോട്ടത്തിലെ വീട്ടിൽ ചെന്ന് അമ്മയെ വിളിച്ചിട്ടും അകത്തു നിന്ന് അനക്കം ഒന്നും കേട്ടില്ല . അവൻ കതകു തള്ളി നോക്കിയപ്പോൾ അത് തുറന്നു . അകത്തു കയറിയ അവനു ആ വീടിന്റെ മാറ്റം കണ്ടു വാ പൊളിച്ചു പോയി . പോകുന്നതിനു മുൻപ് അവൻ അവിടെ വന്നപ്പോൾ സാധാരണ ഒരു ഗസ്റ് ഹൌസ് പോലെ ഉള്ള വീട് . വെറുതെ വെള്ള തേ ച്ചു , ഒരു സോഫ , ദിവാൻ. മുറിയിൽ ഒരു കട്ടിൽ എന്നിങ്ങനെ ...ഇപ്പോളിതാ വില കൂടിയ ഫർണിച്ചറുകളും കർട്ടനുകളും മുറിയിലൊക്കെ നല്ല ഇനം കട്ടിലും ബെഡ്ഡും ... വീടൊക്കെ പെയിന്റടിച്ച ഭംഗിയാക്കിയിരിക്കുന്നു . അവൻ മൊത്തം ഒന്ന് നടന്നു നോക്കി . അടുക്കളയിലും ഒക്കെ നിറച്ചു സാധനങ്ങൾ .
'അമ്മ എവിടെയാണാവോ ? അവൻ അടുക്കള വാതിലിന്റെ കുറ്റി എടുത്തിട്ട് പരിസരം വീക്ഷിച്ചു . വീടിന്റെ പുറകിൽ വലതു ഭാഗത്തായി അല്പം അകലെ ഒരു ഷീറ്റു ഇട്ട കോൺക്രീറ്റ് കെട്ടിടം കണ്ടു . അതാവും ഫാം.
💬 Comments
View all comments