Chapter Title : ഈയാം പാറ്റകള്‍ 8
പോയാല് തളർന്നു കിടക്കുന്ന അവരുടെ കെട്ടിയാനു സഹിക്കത്തില്ലെങ്കിലോ ? ...മാത്രമല്ല എന്നെ കാണുന്ന ഒരു ചമ്മലും ഒഴിവാക്കാം "
ദീപ ഷൂ റാക്കിനിടയിൽ നിന്ന് താക്കോൽ എടുത്തു വാതിൽ തുറന്നു അകത്തു കയറി .സൂസന്ന ഉണ്ടെങ്കിലും വാതിൽ അങ്ങനെയാണ് പൂട്ടാറു .എന്തെങ്കിലും സാഹചര്യവശാൽ താക്കോൽ എവിടെ വെച്ചെങ്കിലും മറന്നാൽ മൈക്കിളിനു വന്നു അകത്തൂന്ന് തുറക്കാൻ വയ്യല്ലോ
ദീപ അകത്തു കയറി മമ്മിയോടും പപ്പയോടും നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു .
"എന്റെ മോളെ ...................ഇത് നമ്മുടെ കുടുംബത്തിന്റെ ഭാവി അല്ലെ ...നീ അയാളെ ചെന്ന് വിളിക്ക് ...നീ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുകയാണേൽ ഇച്ചിരി മനുഷ്യപ്പറ്റുള്ളവനാ ..അല്ലെങ്കിൽ ഷീലേടമ്മയെ കല്യാണം കഴിക്കില്ലാരുന്നല്ലോ ...............സൂസാ നീ പോയി അയാളെ വിളിക്ക് ...ഞാൻ പറഞ്ഞോളാം കാര്യങ്ങൾ "മൈക്കിൾ പറഞ്ഞപ്പോൾ സൂസന്ന തമ്പിയെ വിളിക്കാൻ പുറത്തേക്കു പോയി
അല്പം നേരം കഴിഞ്ഞിട്ടും തമ്പിയെ വിളിക്കാൻ പോയ മമ്മിയെ കാണാതെ ദീപ ചെന്നപ്പോൾ കണ്ടത് കാർ പോർച്ചിൽ തമ്പിയുടെ തോളിൽ തല അമർത്തി കരയുന്ന സൂസന്നയെ ആണ് . തമ്പി ഏതാണ്ടൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിക്കുന്നുമുണ്ട്
' മമ്മി ..ഇതെന്നാ ..ഈ കാണിക്കുന്നേ ....അങ്കിളേ അകത്തേക്ക് കയറു "
" അതിനു ഇവള് സമ്മതിക്കുന്നില്ലലോ മോളെ ...എടി സൂസാ ...കൊച്ചെ ...എടി വാടിഅകത്തേക്ക് പോകാം "
തമ്പി സൂസന്നയെ ചേർത്ത് പിടിച്ചു തന്നെ ആശ്വസിപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി . പക്ഷെ മൈക്കിളിന്റെ മുറിയിലെത്തിയ അയാൾ പിടി വിട്ടു പോയി
" അയ്യോ ....എന്റെ ചെറുക്കനെന്നാ പറ്റിയെ ? എടാ മക്കു ...എന്നതാടാ
💬 Comments
View all comments