0%

Chapter Title : എഗ്രീമെന്‍റ് [Smitha]

Author : സ്മിത Read All Parts 2.9K

ബ്രോഡ് വേ തീയറ്റര്‍ നടിയാണ് അവള്‍.
ഹോളിവുഡ് സിനിമകളില്‍ ചിലതില്‍ ചെറിയ വേഷങ്ങളില്‍ മുഖം കാണിച്ചിട്ടുണ്ട്.
അഭിനയം മഹാബോര്‍ എന്ന പരാതി വ്യാപകമായപ്പോള്‍ സിനിമ വിട്ടു. ബ്രോഡ് വേ നാടകങ്ങളില്‍ മുഖം കാണിച്ചു തുടങ്ങി.
അവിടെ ഈസ്റ്റ് വുഡ് തീയറ്ററില്‍ സ്ഥിരം നടിയായി.
കരോലിന മെഡിക്കേയര്‍ സെന്‍റര്‍ എന്ന സ്റ്റാര്‍ ഹോസ്പ്പിറ്റലില്‍ ടെക്നീഷ്യന്‍ ആണ് അനിയന്‍ കുരിവിള.
പതിനഞ്ച് വര്‍ഷമായി അവര്‍ ന്യൂയോര്‍ക്കില്‍ ഗാര്‍ഡേനിയാ അവന്യൂവില്‍ താമസമായിട്ട്.

സാം താഴേക്ക് നോക്കി.
സൂസന്‍ കാര്‍ തുറന്ന് ഇറങ്ങുന്നത് അവന്‍ കണ്ടു.
ഇറങ്ങിക്കഴിഞ്ഞ് അവള്‍ ഡ്രൈവ് ചെയ്തിരുന്നയാളുടെ ഭാഗത്തേക്ക് പോയി.
സൈഡ് വ്യൂ മിററിന് സമീപം തല കുനിച്ച് ഡ്രൈവ് ചെയ്തിരുന്നയാളോട് അതിഭയങ്കരമായ ഫലിതമെന്തോ പറഞ്ഞ് അവള്‍ പൊട്ടിച്ചിരിക്കുന്നത് കണ്ടു.
പിന്നെ അകത്തേക്ക് മുഖമല്‍പ്പം കടത്തുന്നതും അയാളോട് ചുണ്ടുകളോട് തന്‍റെ ചുണ്ടുകള്‍ അമര്‍ത്തിപ്പിടിച്ച് ശക്തിയായി ചുംബിയ്ക്കുന്നതും സാം കണ്ടു.
സാം അപ്പോള്‍ മുഖം തിരിച്ച് അനിയനെ നോക്കി.
അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“ഒന്ന് കിസ്സ്‌ ചെയ്തെന്നും വെച്ച് എന്തുവാ പപ്പാ? അത് ഒക്കെ സാധാരണ അല്ലിയോ?”

അവന്‍ ചോദിച്ചു.

“സാധാരണ!”

ഗ്ലാസ്സിലെ വിസ്ക്കി മുഴുവന്‍ കുടിച്ചിട്ട് അയാള്‍ ദേഷ്യത്തോടെ അത് മേശമേല്‍ വെച്ചു.

“കണ്ണിക്കണ്ട കറമ്പന്‍മാര്‍ക്കൊക്കെ വാ ചപ്പിക്കൊടുക്കുന്നതാണോ കിസ്സ്‌! സാമേ നീ മര്യാദയ്ക്ക് ഇരുന്ന് പഠിച്ചോണേ! എന്നെ പഠിപ്പിക്കാന്‍ വരണ്ട!”

അപ്പോഴേക്കും സൂസന്‍ നടന്നടുക്കുന്നതിന്റെ പാദപതനം അവര്‍ കേട്ടു.

“നീ അകത്തേക്ക് പൊയ്ക്കോ!”

അനിയന്‍ മകനോട്‌ പറഞ്ഞു.
സാം എഴുന്നേറ്റു.
തന്‍റെ മുറിയിലേക്ക് പോകണമെന്നാണ് ആദ്യം കരുതിയതിയതെങ്കിലും അതവന്‍ വേണ്ടാന്ന് വെച്ചു.
ഹാളിനോട് ചേര്‍ന്ന

💬 Comments

View all comments