0%

Chapter Title : ഏജന്‌റ് ശേഖർ [സീന കുരുവിള]

Author : Kambikathakal Read All Parts 589

ഒരു പെഗ് വിസ്‌കി കൂടി കുടിച്ച ശേഷം അയാൾ സംസാരിക്കാനായി തുടങ്ങി. അരിഞ്ഞ തക്കാളിയുടെ ഒരു കഷണം വായിലിട്ടു ചവയ്ക്കുകയായിരുന്നു ശേഖറപ്പോൾ. 'യൂസഫ് ഷാ ഇന്ത്യയിലേക്കു കടന്നു' ഗുപ്്ത പറഞ്ഞു. ' ആര്, ഭീകരൻ യൂസഫാണോ' ഒരു ഞെട്ടലോടെ ശേഖർ ചോദിച്ചു.അതേയെന്നു ഗുപ്ത തലയാട്ടി ഏഷ്യൻ ടെറർ ഗ്രൂപ്പ് അഥവാ എടിജി എന്ന രാജ്യാന്തര ഭീകരസംഘടനയുടെ മുന്നണിപ്പോരാളിയാണു യൂസഫ്. മരണത്തിന്‌റെ ദൂതൻ, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത തീവ്രവാദി.ഇന്ത്യയുൾപ്പെടെ പല ഏഷ്യൻ രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്ന ക്രിമിനൽ.അതി തീവ്രമായ ഭീകരാക്രമണങ്ങളാണ് പാക്കിസ്ഥാനിൽ വേരുകളുള്ള എടിജിയുടെ മുഖമുദ്ര. ഒരു നഗരം പാടെ നശിപ്പിക്കുക, ലക്ഷക്കണക്കിനു പേരെ ഒരുമിച്ചു കൊന്നൊടുക്കുക തുടങ്ങിയവയാണ് ഇവരുടെ ചെയ്തികൾ.ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാൻ ചൈനയുടെ ആയുധ, സാമ്പത്തിക സഹായവും എടിജിക്കു ലഭിക്കുന്നുണ്ട്. ഭായിഖാൻ എന്നറിയപ്പെടുന്ന ഒരു വ്യക്തിയാണ് എടിജിയുടെ പരമോന്നത നേതാവ്.ആരാണ് ഭായിഖാനെന്നോ അയാൾ ഏതു രാജ്യക്കാരനാണെന്നോആർക്കുമറിയില്ല, അജ്ഞാത വ്യക്തിയായി തുടരുന്ന ഭായിഖാന്‌റെ വലംകൈയാണു യൂസഫ്. 'അപ്പോൾ എന്തോ പേടിക്കാനുണ്ടല്ലോ' ശേഖർ താഴേക്കു നോക്കിക്കൊണ്ടു പറഞ്ഞു. 'തീർച്ചയായും' വിസ്‌കി ഒന്നുകൂടി മൊത്തി ചിറി തുടച്ചുകൊണ്ട് ഗുപ്ത പറഞ്ഞു.'ഇന്‌റലിജൻസ് റിപ്പോർട്ട് പ്രകാരം നാലു അതിനൂതന സൂപ്പർസ്‌കഡ് മിസൈലുകളുമായാണ് അവൻ ഇന്ത്യയിലെത്തിയത്.ചൈന അവനു നൽകിയതാണ്. ഇവിടെ ആക്രമിക്കാൻ.' ഗുപ്ത പറഞ്ഞു നിർത്തി. അദ്ദേഹത്തിന്‌റെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. 'മണ്ടത്തരം പറയാതെ ഗുപ്തസാർ,' ശേഖർ ഉച്ചത്തിൽ പറഞ്ഞു.'ഇത്രയും വലിയ മിസൈലുകളുമായി ഒരുത്തൻ ഇന്ത്യയിൽ എങ്ങനെ കയറും. സാധ്യമല്ല. ഇതു തെറ്റായ വിവരമാണ്.' ശേഖർ ആവേശം കൊണ്ടു. 'അല്ല,' തെല്ലു നിശബ്ധത പാലിച്ച ശേഷം ഗുപ്ത പറഞ്ഞു. 'ശേഖറിനു സൂപ്പർസ്‌കഡ് മിസൈലിനെക്കുറിച്ച് അറിയാഞ്ഞിട്ടാണ്. ഒരു ക്രിക്കറ്റ് ബാറ്റിന്‌റെ

💬 Comments

View all comments