Chapter Title : ഏജന്‌റ് ശേഖർ [സീന കുരുവിള]
സ്ഥാപിച്ച സ്ഥിതിക്കു യൂസഫ് മടങ്ങിപ്പോയിരിക്കില്ലേ?' ശേഖർ സംശയം പ്രകടിപ്പിച്ചു. 'ഇല്ല, ഒരു സ്ഥലത്ത് ഒരു കാര്യം പ്ലാൻ ചെയ്താൽ സർവനാശം കണ്ടു നേരിട്ടു ബോധ്യപ്പെട്ടിട്ടേ യൂസഫ് മടങ്ങൂ. അവന്‌റെ ശൈലിയാണത്. ഭീകരാക്രമണം കഴിയുന്നതു വരെ അവനിവിടെ കാണും.'ഗുപ്ത മറുപടി പറഞ്ഞു. 'ഞാനിറങ്ങട്ടെ ശേഖർ,യൂസഫിനെക്കുറിച്ച് എന്തെങ്കിലും വിവരം ഇന്‌റലിജൻസിൽ നിന്നു ലഭിക്കുന്നതു വരെ നമുക്ക് കാത്തിരിക്കാനല്ലാതെ ഒന്നും പറ്റില്ല.അതു ലഭിച്ചാൽ നമുക്ക് പ്ലാൻ ചെയ്തു തുടങ്ങാം.' എഴുന്നേറ്റുകൊണ്ട് ഗുപ്ത പറഞ്ഞു. 'ശരി സർ,ഞാൻ കാത്തിരിക്കുകയാണ്. യൂസഫ് ഇനി മടങ്ങിപ്പോകരുത്.' ഗുപ്തയ്ക്കു ഷേക്ക് ഹാൻഡ് കൊടുക്കാൻ എഴുന്നേറ്റുകൊണ്ട് ശേഖർ പറഞ്ഞു. 'നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം ശേഖർ, ബൈദിബൈ, നമ്മുടെ ഈ ടീമിൽ ഒരാൾ കൂടിയുണ്ട്..തിങ്കൾ വാര്യർ.പുതുതായി ട്രാൻസ്ഫർ ആയി വന്ന പെൺകുട്ടി, മിടുക്കിയാണ്.' ഗുപ്ത പറഞ്ഞു. 'ഓഹ് അറിയാം, പടക്കം തിങ്കൾ.ധാരാളം കേട്ടിട്ടുണ്ട്, കഥകൾ...' കള്ളച്ചിരിയോടെ ശേഖർ പറഞ്ഞു. ചുണ്ട് വക്രിച്ചു കൊണ്ട് ഒരു ചിരി ചിരിച്ച ശേഷം ഗുപ്ത വിടപറഞ്ഞു. ചാരസംഘടനയിലെ കാമറാണിയാണ് തിങ്കൾ.ഒരു പക്കാ സെക്‌സ് അഡിക്റ്റ്.ചാരസംഘടനയിൽ ഗുപ്ത ഉൾപ്പെടെയുള്ളവർ അവളുടെ കാമുകൻമാരിൽ പെടും. മറ്റുരാജ്യത്തെ ചാരൻമാരെയും ഓഫിസർമാരെയുമൊക്കെ വശീകരിച്ചു രഹസ്യങ്ങൾ ചോർത്തുന്ന ഹണിട്രാപ് വിദഗ്ധയാണു തിങ്കൾ. ലൈംഗികബന്ധത്തിനു ശേഷം ഇരകളെ വെടിവച്ചുകൊല്ലാനും അവൾക്ക് വലിയ താൽപര്യം തന്നെ.ഈ സവിശേഷതകൾ മൂലമാണ് പടക്കം എന്ന പേര് അവൾക്കു വീണത്. ------------------ 'ശേഖർ നിങ്ങളെവിടെയാണ്? 'പിറ്റേന്നു ഗുപ്തയുടെ കോൾ വന്നപ്പോൾ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഏജന്‌റ് ശേഖർ. 'ഞാൻ വീട്ടിലുണ്ട് സർ.എന്തെങ്കിലും വിവരം?' ആകാംഷയോടെ ശേഖർ ആരാഞ്ഞു. 'യെസ്, ഒരു ബിഗ് ബ്രേക്ക,് ഫോണിലൂടെ പറയുന്നില്ല. ഞാനും തിങ്കളും
💬 Comments
View all comments