Chapter Title : ഏജന്‌റ് ശേഖർ [സീന കുരുവിള]
ഒരു ബ്രേക്ക് ഉണ്ടായെന്നു പറഞ്ഞത്?' ശേഖർ അക്ഷമനായി ചോദിച്ചു. 'യൂസഫ് ഷാ നാളെ മുംബൈയിൽ വരുന്നു' ഗുപ്ത പറഞ്ഞു. എല്ലാവരും ഞെട്ടി.'എന്തിന്'് ശേഖർ ചോദിച്ചു. 'ഒരു ഭീകരാക്രമണപദ്ധതി സെറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നീടു കുറച്ചുദിവസം അടിച്ചുപൊളിക്കുന്നത് അവന്‌റെ രീതിയാണ്.വിക്രോലിയിൽ ഒരു ഡാൻസ് ബാറുണ്ട്. പങ്കജ് ഡാൻസ് ബാർ, ഫൈവ് സ്റ്റാർ സൗകര്യങ്ങളാണ്. അധോലോകനായകരും കള്ളക്കടത്തുകാരുമൊക്കെ എത്തുന്നയിടം.അവിടെ നാളെ ഡാൻസ് കാണാൻ യൂസഫ് വരുന്നെന്നാണ് അറിവ്.സലീം അഹമ്മദ് എന്ന കള്ളപ്പേരിലാണേ്രത അവൻ ഇപ്പോൾ വിലസി നടക്കുന്നത്, നാളെ പങ്കജ് ഡാൻസ് ബാറിൽ നിന്ന് അവനെ വലയിലാക്കിയാൽ നമ്മൾക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനൊക്കും.' ഗുപ്ത പറഞ്ഞു. 'അവനെ അവിടെ നിന്ന് അറസ്റ്റ് ചെയ്താൽ പോരെ മിസ്റ്റർ ഗുപ്ത?' ശ്വേത ചോദിച്ചു. 'പറ്റില്ല, ശ്വേതമാഡം.അങ്ങനെ ചെയ്താൽ അവൻ മിസൈൽ എവിടെയാണു സ്ഥാപിച്ചതെന്ന് ഒരിക്കലും നമ്മൾക്കറിയാൻ സാധിക്കില്ല.നമ്മൾ എന്തൊക്കെ ചെയ്താലും അവൻ പറയില്ല,അത്തരം പരിശീലനം നേടിയ കള്ളനാണ് അവൻ.' മുഷ്ടിചുരു്ട്ടിക്കൊണ്ട് ഗുപ്ത പറഞ്ഞു. 'ശേഖറിനു വീക്ക്‌നെസ് എന്തെങ്കിലുമുണ്ടോ, നമ്മൾക്കു ട്രാപ് ചെയ്യാൻ പറ്റിയ രീതിയിൽ' ശേഖർ ചോദിച്ചു. 'ഉവ്വ്, അതിസുന്ദരികളായ സ്ത്രീകളെ പരിചയപ്പെടാനും അവരുമായി രമിക്കാനും യൂസഫിനു താൽപര്യമാണ്.അവർക്കുവേണ്ടി എന്തും ചെയ്യാൻ അവനു മടിയില്ല. അതാണ് അവന്‌റെ ഒരേയൊരു വീക്ക്‌നെസ്സ്.' ഗുപ്ത പറഞ്ഞു. 'സർ, ഒരു ഐഡിയ' തിങ്കൾ പറഞ്ഞു.'നാളെ ഡാൻസ് ബാറിൽ യൂസഫിനു മുന്നിൽ ഞാൻ ഡാൻസ് കളിക്കാം.അവനെ പരിചയപ്പെട്ട് ഹണിട്രാപ്പ് ചെയ്തു വിവരങ്ങൾ ചോർത്താം.'അവളുടെ കണ്ണുകളിൽ ആത്മവിശ്വാസം തിളങ്ങിനിന്നു.ആശയം നല്ലതാണെന്നു ശേഖറിനും തോന്നി. 'മികച്ച ആശയമാണ്,' ഗുപ്ത പറഞ്ഞു.'പക്ഷേ തിങ്കൾ വിചാരിക്കുന്നതു പോലെ എളുപ്പം വീഴുന്ന ഒരാളല്ല യൂസഫ്. അതീവസുന്ദരികളായ സ്ത്രീകൾ,
💬 Comments
View all comments