Chapter Title : ഏജന്‌റ് ശേഖർ [സീന കുരുവിള]
നഗരത്തിലെ തിരക്കിലൂടെ വണ്ടിയോടിക്കുക ഒരു ബോറൻ ഏർപ്പാടാണ്. ഏതായാലും മറ്റു വണ്ടികളോടു മല്ലിച്ചു ശേഖറിന്‌റെ കാർ പ്രസീതയുടെ വില്ലയ്ക്ക് മുന്നിലെത്തി.പോർച്ചിനു മുന്നിലെ ഇന്‌റർലോക്ക് കട്ടകളിൽ ടയർ ഉരച്ചുകൊണ്ട് ശേഖറിന്‌റെ ഹോണ്ട നിന്നു.പോർച്ചിന്‌റെ സിറ്റൗട്ടിലെ കസേരയിൽ ഇരുപതു തികഞ്ഞ ഒരു പയ്യൻ ഇരുപ്പുണ്ടായിരുന്നു.ഉയരം കുറഞ്ഞു നന്നേ മെലിഞ്ഞ മുടി സ്‌പൈക്കാക്കിയ ഒരു ഫ്രീക്ക് പയ്യൻ...അദീപ്. 'ദേ നിന്‌റെ പ്യൂൺ ഹാജരുണ്ടല്ലോ..'അവനെ നോക്കി ശേഖർ ചിരിയോടെ പറഞ്ഞു. അദീപ് പ്രസീതയുടെ അയൽക്കാരുടെ മകനാണ്. സിനിമയും സിനിമാക്കാരുമാണ് അവന്‌റെ ആദ്യത്തെയും അവസാനത്തെയും ഇഷ്ടം. സിനിമക്കാരുമായി അടുത്ത ബന്ധമുള്ള പ്രസീത അവന്‌റെ ആരാധനാപാത്രമാണ്. പത്രത്തിലും ഓൺലൈനിലുമൊക്കെ അവൾ എഴുതുന്ന സിനിമ സംബന്ധിയായ എല്ലാ ലേഖനങ്ങളും അദീപ് വായിക്കും.സിനിമാനടൻമാരും നടിമാരുമൊക്കെയായി നല്ല ബന്ധമുള്ള പ്രസീതയോട് ഒട്ടി, ആരെയെങ്കിലുമൊക്കെ പരിചയപ്പെടണമെന്ന ചെറിയ ആഗ്രഹമേ പാവത്തിനുള്ളൂ, അഭിനയമോഹമൊന്നുമില്ല. എന്നാൽ പ്രസീത അദീപിനെ നന്നായി ഉപയോഗിക്കുന്നുണ്ട്. തുണിയലക്കാൻ മുതൽ ഭക്ഷണം പാകം ചെയ്യാൻ വരെ അവൾ അദീപിനോടു പറയും. പ്രസീത പറയുന്ന എന്തും അദീപിന് വേദവാക്യമാണ്. മടികൂടാതെ ചെയ്‌തോളും. 'ഇറങ്ങ്.' കാറിൽ നിന്നു പുറത്തിറങ്ങിയ ശേഷം അവൾ ശേഖറിനെ അകത്തേക്കു ക്ഷണിച്ചു. 'അയ്യോ ഞാൻ പോട്ടെ, ടൈമില്ല' ശേഖർ പറഞ്ഞു. 'ശേഖർ, ഒരാഴ്ചയായി നമ്മൾ തമ്മിൽ കണ്ടിട്ട്. എനിക്ക് വല്ലാത്ത ക്ഷീണം, നിന്‌റെ ആ മസിലുള്ള കൈകൊണ്ട് ഒരു കിടിലൻ മസാജ് .പിന്നെ ഇന്നു രാത്രി മുഴുവൻ നമുക്ക് അടിച്ചുപൊളിക്കണം. ദേ, ഒരു പായ്ക്കറ്റ് കോണ്ടം ഞാൻ വാങ്ങിട്ടുണ്ട്.'കാമാർത്തയായി പ്രസീത പറഞ്ഞു. 'പിന്നീടാകാം ബേബി. ഗുപ്തസാർ വീട്ടിലുണ്ടെന്നു മമ്മി വിളിച്ചുപറഞ്ഞു.എന്തോ അത്യാവശ്യ കാര്യമുണ്ട്.അദ്ദേഹത്തെ കാണണം. ജോലി കഴിഞ്ഞേ എന്തുമുള്ളൂ.'
💬 Comments
View all comments