Chapter Title : ഏജന്റ് സുജാത [ശ്രീരാജ്] AGENT SUJATHA
മറന്നത് കൊണ്ട് അമ്മ എന്നെ കണ്ണും നാട്ടു നോക്കി ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ആണ് അമ്മയ്ക്കു ആശ്വാസം ആയതു. ഞാൻ അമ്മയുടെ അടുത്തു സിറ്റഔട്ടിൽ ചെയറിൽ ഇരുന്നു. അമ്മ പറഞ്ഞു : നാളെ എനിക്കു ഓഫീസിൽ മീറ്റിംഗ് ഉണ്ട്. വരാൻ വൈകുന്നേരം ആവും. എല്ലാം ഉണ്ടാക്കി വച്ചേ അമ്മ പോവൂ. രാത്രി കാശ് തരാം എന്താന്ന് വച്ചാൽ എക്സ്ട്രാ വാങ്ങിച്ചു കഴിച്ചോളു. രാത്രി 12 കഴിഞ്ഞു കിടന്നു ഉറക്കം വരുന്നില്ല. താഴെ പോയി ഇന്നലെ പോലെ ഒളിഞ്ഞു കേട്ടാലോ എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ ഹനീഫയുടെ വാക്കുകൾ ഓർമയിൽ ഉണ്ട്. ചിലപ്പോൾ എന്റെ ആ നീക്കം ഉള്ള അവസരം കൂടെ ഇല്ലാതാക്കാൻ ചാൻസ് ഉണ്ട്. എന്തൊക്കെയോ ആലോചിച്ചു എങ്ങിനെയോ എന്റെ കണ്ണുകൾ അടഞ്ഞു. കണ്ണ് തുറന്നു നോക്കിയപ്പോൾ സമയം രാവിലെ 10 മണി. അമ്മ അപ്പോളേക്കും ഓഫീസിലേക്ക് പോയി കഴിഞ്ഞിരുന്നു. അലമാര ഒന്നു കൂടെ അരിച്ചു പെറുക്കാം എന്നു വിചാരിച്ചപ്പോൾ, അലമാരയുടെ ചാവി കാണാനും ഇല്ല... വീണ്ടും ഒരു നശിച്ച ദിവസം. കുറച്ചു നേരത്തെ എഴുന്നേറ്റു എങ്കിൽ ഇപ്പൊ അമ്മയുടെ കാമുകൻ ആരാ എന്ന് അറിഞ്ഞേനെ. ഇനി അമ്മ വരുന്ന വരെ വെയിറ്റ് ചെയ്തേ പറ്റൂ. ഓരോ സെക്കൻണ്ടും മിനിട്ടും മണിക്കൂറും ഞാൻ എണ്ണി. ഉച്ചക്ക് എന്തോ കഴിച്ചു വരുത്തി ഒന്നു കണ്ണടച്ചു. സമയം വൈകുന്നേരം 7 മണി. ഞാൻ ചാടി എഴുന്നേറ്റു താഴേക്കു ഓടി. അമ്മ റൂമിലുണ്ട്. നല്ല ഉറക്കത്തിൽ ആയിരുന്നു. അമ്മയുടെ ഫോൺ പതുക്കെ എടുത്തു ഞാൻ തിരിച്ചു റൂമിലെത്തി. അധികം സമയം ഇല്ല.
💬 Comments
View all comments