Chapter Title : ഏജന്റ് വിനോദ് - 1 ( തേക്ക് മരം )
.അയാളുടെ കണ്ണിലെ തീ ആഞ്ഞു കത്തി വിനോദ് ഒന്ന് ചിരിച്ചു.എന്നിട്ട് പറഞ്ഞു " വേണ്ടി വന്നാൽ ഞാൻ അവനെ കൊല്ലും ,പക്ഷെ അത് ഒരിക്കലും നിങ്ങൾക്കു വേണ്ടി ആവില്ല ഖാദർ ഭായ്, എനിക്ക് വേണ്ടി ആയിരിക്കും " അവൻ തിരിഞ്ഞു നടന്നു . വിനോദ് വീടിനു പുറത്തു ഇറങ്ങി .ആരെയോ ഫോൺ വിളിച്ചു ,കുറച്ച് കഴിഞ്ഞപ്പോളേക്കും ഒരു അത്യാഢംബര കാർ അവന്റെ മുന്നിൽ വന്നു നിന്നു .അവൻ അതിൽ കയറി ജെസ്സിയുടെ കഫേ ഷോപ്പ് ലക്ഷ്യമാക്കി പോയി . അവൻ തന്റെ പിസ്റ്റൾ എടുത്തു അതിൽ സൈലെന്സർ ഘടിപ്പിച്ചു ലോഡ് ചെയ്തു അരയിൽ തിരുകി . കൂളിംഗ് ഗ്ലാസ് എടുത്തു മുഖത്തു വച്ചു .ലോകത്തെ തന്നെ ഒറ്റയ്ക്ക് നേരിടാൻ ചങ്കൂറ്റം ഉള്ള ഏജന്റ് വിനോദ് ആയി അവൻ കാലിൽ കാല് കയറ്റി വച്ചു കാറിൽ ഇരുന്നു .ആന്റണി മാത്രം ആയിരുന്നു അവന്റെ ലക്ഷ്യം ((തുടരും )) (( ഒരു ജെയിംസ് ബോണ്ട് സ്റ്റൈൽ കഥാ പരീക്ഷണം ആണ് ... ദയവായി സത്യസന്ധമായ അഭിപ്രായങ്ങളും നിർദേശങ്ങളും വിമർശനങ്ങളും തുറന്നു പറയുക..ഇത് തുടരണോ എന്നും പറയുക ))
💬 Comments
View all comments