എൽ ഡൊറാഡോ 3 [സാത്യകി]
എൽ ഡൊറാഡോ 3
El Dorado Part 3 | Author : Sathyaki
[ Previous Part ] [ www.kkstories.com]
താലവുമേന്തി ചുറ്റും ആരാധനയോടെ നോക്കുന്ന കണ്ണുകളെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ ശിവദ അമ്പലത്തിന്റെ ചുറ്റുമതിലിലിന് ഉള്ളിലേക്ക് കയറി പോയി. എത്തി കുത്തിയും ഏന്തി വലിഞ്ഞും ശിവ അമ്പലത്തിൽ കയറുന്ന വരെ ഞാൻ അവളെ എന്റെ കണ്ണ്‌കളിൽ നിറച്ചു..
ഇത്രയേറെ സുന്ദരി ആയ ഒരു പെണ്ണിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. കണ്ടാൽ നെഞ്ചിൽ ഭയം ഉണ്ടാക്കുന്ന തരത്തിൽ തീക്ഷ്‌ണമായ സൗന്ദര്യം.. പിച്ചിക്കാവിലെ മറ്റു സുന്ദരിമാർ എല്ലാം ശിവേച്ചിയുടെ മുന്നിൽ നിസാരർ ആണെന്ന് എനിക്ക് മനസിലായി. ലോകാത്ഭുതങ്ങളിൽ ഒന്ന് കണ്ട ആവേശത്തോടെ ഞാൻ അമ്പലപ്പറമ്പിൽ കിറുങ്ങി നടന്നു..
എന്നേക്കാൾ ഉയരം ഉണ്ടായിരുന്നു ശിവ ചേച്ചിക്ക്. അതിന് ഇണങ്ങുന്ന വണ്ണവും. ശരിക്കും സിനിമ നടിമാരുടെ ഒക്കെ ശരീരം പോലെ ഒതുങ്ങി സുന്ദരമായത്.. ചുവപ്പിൽ പച്ച ഡിസൈൻ ഉള്ള സാരിക്ക് ചേരുന്ന ചുവപ്പും പച്ചയും ഇടകലർത്തിയ കുപ്പിവളകൾ ശിവേച്ചി രണ്ട് കയ്യിലും അണിഞ്ഞിരുന്നു. കഴുത്തിൽ ഒരു കരിമണി മാലയും നെറ്റിയിൽ ഒരു കുഞ്ഞു പൊട്ടും..
അത്രയുമേ അണിഞ്ഞിട്ടുള്ളു എങ്കിലും ഒരു രാജകുമാരി ഒരുങ്ങി വന്നത് പോലെ ആയിരുന്നു താലമേന്തിയ ശിവദ ചേച്ചിയെ കാണാൻ. താലം എടുത്തു ചേച്ചി മുന്നോട്ടു നടന്നു നീങ്ങിയപ്പോൾ ആണ് ചേച്ചിയുടെ കാർകൂന്തൽ ഞാൻ ശ്രദ്ധിച്ചത്.. നല്ല നീളമുള്ള മുടിയുണ്ട്.. നീണ്ട മുടിയുള്ള പെൺകുട്ടികളെ എനിക്ക് ഇഷ്ടം ആയിരുന്നു.
എന്റെ കൂട്ടുകാരി ദേവപ്രിയക്ക് മുടി പിന്നിയിട്ടാൽ പോലും നിതംബം വരെ മുടി ഉണ്ടാകും.. അത്രയും നീളം ഇല്ല ശിവ ചേച്ചിയുടെ മുടിക്ക്. പക്ഷെ അതിനേക്കാൾ ഉള്ളുണ്ട്.. നല്ല കട്ടക്കറുപ്പിൽ ജട പിടിക്കാതെ ഇടതൂർന്നു നിൽക്കുന്ന കേശഭാരം ഞാൻ ആരാധനയോടെ നോക്കി. നട വഴിയിൽ, അമ്പല മതിൽക്കെട്ടിനുള്ളിൽ, ചുറ്റമ്പലത്തിൽ, അങ്ങനെ ശിവ ചേച്ചി പോയിടുത്തെല്ലാം ഞാനും പിന്നാലെ പോയി..
കൊടിയേറ്റം കഴിഞ്ഞപ്പോ ജസ്‌ന ഇത്ത ഒക്കെ തിരിച്ചു പോയ കൂട്ടത്തിൽ ഞാനും പോയി. അത് കൊണ്ട് ശിവ ചേച്ചിയോട് മിണ്ടാനുള്ള സാഹചര്യം എനിക്ക് കിട്ടിയില്ല. കൊടിയേറ്റവും ചെണ്ട മേളവും ആരവവും ആൾക്കൂട്ടവും എല്ലാമെന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയി. ശിവ ചേച്ചിയെ കുറിച്ച് മാത്രമായ് എന്റെ ചിന്ത. ഇത്രയും ഭംഗി ഉള്ള ചേച്ചിയെ ഒക്കെ ആരായിരിക്കുമോ കല്യാണം കഴിക്കുന്നത്..?
ആരാണെങ്കിലും അവൻ ഒരുപാട് സുകൃതം ചെയ്തിരിക്കണം.. നാട്ടിലെ ചേട്ടന്മാർ എല്ലാം ശിവയെ നല്ല ഭേഷായി വായ് നോക്കുന്നുണ്ട്.. എല്ലാ നാട്ടിലും കാണുമല്ലോ ഒരു ലോകസുന്ദരി.. ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഒരു സുന്ദരി. അതുല്യ.. നാട്ടിലെ ആണുങ്ങൾ എല്ലാം അവളുടെ പിന്നാലെ ആയിരുന്നു. അവരെ ഒന്നും മൈൻഡ് ആക്കാതെ നടന്ന അവൾ പിന്നെ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയി. പിന്നെ അവളെ കാണുമ്പോ ഒരു കുഞ്ഞൊക്കെ ആയിരുന്നു. വണ്ണമൊക്കെ വച്ചു ഗ്ലാമറും പോയിരുന്നു..
അതുല്യ ചേച്ചിയെ കെട്ടിയ പയ്യനോട് നാട്ടിലെ എല്ലാവർക്കും വലിയ അസൂയ ആയിരുന്നു. അപ്പോൾ ശിവ ചേച്ചിയെ ഒക്കെ സ്വന്തം
💬 Comments
View all comments