എൽ ഡൊറാഡോ 6 [സാത്യകി]
എൽ ഡൊറാഡോ 6
El Dorado Part 6 | Author : Sathyaki
[ Previous Part ] [ www.kkstories.com]
എന്നെയും കൊണ്ട് ശിവദ വെള്ളത്തിലേക്ക് മുങ്ങി. പെട്ടന്ന് അങ്ങനെ ഉണ്ടായത് കൊണ്ട് ഞാനൊന്ന് പരിഭ്രമിച്ചു. കാരണം മലന്നു കിടന്നത് കൊണ്ട് മുങ്ങിയപ്പോ എന്റെ മൂക്കിൽ കുറച്ചു വെള്ളം കയറി. അതല്ലാതെ ചേച്ചി പറഞ്ഞ പ്രേതകഥയിൽ എനിക്ക് അത്ര പേടിയൊന്നും വന്നില്ല
പക്ഷെ ശിവേച്ചി അപരിചിതമായി പെരുമാറിയത് എന്നിൽ ആശങ്ക ഉണ്ടാക്കി. ശരിക്കും ഇപ്പൊ എന്നെ ചുറ്റി പിടിച്ചു വെള്ളത്തിലേക്ക് മുങ്ങിയത് ആരാണ്. ശിവേച്ചി ആണോ...? അതോ ചേച്ചി പറഞ്ഞ കഥയിലെ വർഷങ്ങൾ മുമ്പ് മുങ്ങി മരിച്ച ആ പെൺകുട്ടിയോ..?
വെള്ളത്തിന് അടിയിലും എനിക്ക് അവ്യക്തമായി ചേച്ചിയെ കാണാമായിരുന്നു. എന്റെ മുഖത്തിന് തൊട്ട് അടുത്താണ് ചേച്ചി. ചേച്ചി ചിരിക്കുന്നുണ്ട്.. എന്നെ പേടിപ്പിക്കാൻ എന്നോണം.. ആ ഒരു അവസ്‌ഥയിൽ ലോകത്ത് മറ്റൊരു മനുഷ്യനും ആഗ്രഹിക്കാത്ത ഒരു കാര്യം ഞാൻ ആഗ്രഹിച്ചു. എന്റെ കൂടെ ഉള്ളത് പ്രേതം ആയിരിക്കണേ എന്ന്..
പ്രേതം ആണെങ്കിൽ ഇപ്പൊ എന്റെ കഴുത്തിൽ പല്ല് വീഴും. എന്റെ രക്തം അവൾ കുടിക്കും. അങ്ങനെ ആണെങ്കിൽ ആ രീതിയിൽ എങ്കിലും ശിവേച്ചിയുടെ പല്ലുകൾ എന്നിൽ ആഴ്ന്ന് ഇറങ്ങുമല്ലോ. ആ ചുണ്ടുകൾ എന്നെ സ്പർശിക്കുമല്ലോ.. ഒരു പെണ്ണിന്റെ സൗന്ദര്യം കണ്ട് മയങ്ങി ഞാൻ എന്തൊക്കെ ആണ് ആഗ്രഹിച്ചത് എന്നോർത്ത് പിന്നീട് എനിക്ക് തന്നെ ചിരി വന്നു. പക്ഷെ ശിവദ ആണ് യക്ഷി എങ്കിൽ കഴുത്തു നീട്ടിക്കൊടുക്കാൻ അപ്പോളും എനിക്ക് മടിയില്ലായിരുന്നു
എന്റെ ജീവിതം ഒരു പ്രേതകഥയിലേക്ക് തെന്നി മാറുമോ എന്ന് ആലോചിച്ചു ഇരിക്കുമ്പോ എന്റെ കഴുത്തിൽ കടിക്കാതെ ചേച്ചി മുകളിലേക്ക് ആഞ്ഞു. എന്റെ ദേഹത്തു നിന്നും പിടുത്തം വിട്ടു ചേച്ചി നേരെ നീന്തി. ഞാൻ പെട്ടന്ന് മുകളിലേക്ക് ഉയർന്നു പൊങ്ങി കരയിലേക്ക് നോക്കി. ദേ കടവ് അടുത്തിരുന്നു. മലർന്ന് കിടന്നു നീന്തിയത് കൊണ്ട് ഞാൻ അത് അറിഞ്ഞിരുന്നില്ല. ഇപ്പൊ ആമിയുടെയും ഐഷയുടെയും ഒച്ച എനിക്ക് കേൾക്കാം. ആദ്യം ആര് തിരിച്ചു എത്തുമെന്ന് നോക്കി കയ്യടിച്ചു അവർ പ്രോത്സാഹിപ്പിക്കുക ആണ്..
എനിക്ക് കാര്യം പിടികിട്ടി. എന്നെ വെള്ളത്തിൽ മുക്കിയിട്ട് ചേച്ചി വേഗത്തിൽ ഒന്നാമത് എത്താനുള്ള പരുപാടി ആയിരുന്നു. എനിക്ക് മുന്നിൽ ചേച്ചി വേഗത്തിൽ നീന്തുന്നുണ്ട്. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. ഞാൻ പുറകെ വച്ചു പിടിച്ചു. പടവിൽ എത്താൻ ഞങ്ങൾക്ക് ഇനി നിമിഷങ്ങൾ മതി. ചേച്ചി ഇപ്പോളും എന്റെ മുന്നിൽ ആണ്. ഞാൻ പരമാവധി വേഗം കൂട്ടി ചേച്ചിയുടെ പിന്നിൽ എത്തി. എന്നിട്ട് വെള്ളിക്കൊലുസ് ഇട്ട ആ കാലിൽ പിടിച്ചു പുറകിലേക്ക് വലിച്ചു..
പെട്ടന്ന് പുറകിലേക്ക് വലിച്ചപ്പോ ചേച്ചിയുടെ വേഗത നിന്നു. ചേച്ചിക്ക് പിടി കൊടുക്കാതെ ഞാൻ വെട്ടി തിരിഞ്ഞു കടവിലേക്ക് നീന്തി. എന്റെ ഒപ്പം തന്നെ ശിവേച്ചിയും.. ഒടുവിൽ ആ മത്സരത്തിന്റെ അവസാനം എന്നോണം കടവിലെ അവസാന പടവിൽ എന്റെ കൈ തൊട്ടു. തൊട്ട് പിന്നാലെ ചേച്ചിയുടെ കയ്യും
'ഏയ്... നന്ദു ചേട്ടൻ ജയിച്ചേ...'
ഐഷ
💬 Comments
View all comments