Chapter Title : എൽ ഡൊറാഡോ [സാത്യകി]
പറയാൻ ഉദ്ദേശിച്ചത്. പിന്നെ ഓർത്തു ചെമ്പല്ലി ഇവർക്ക് കൊടുത്തു കാശ് വാങ്ങിക്കാം..
'ആ ഉണ്ട്.. ചെമ്പല്ലി ആണ്...'
ഞാൻ പറഞ്ഞു. വഴിയിൽ ആയത് കൊണ്ട് തൂക്കമൊന്നും നോക്കാൻ പറ്റിയില്ല. പക്ഷെ സ്‌ഥിരം തൂക്കുന്നത് ആയത് കൊണ്ട് എനിക്ക് കയ്യിൽ തൂക്കുമ്പോ തന്നെ ഏകദേശം തൂക്കമറിയാൻ പറ്റും. ചെമ്പല്ലി അവർക്ക് കയ്യിലിരുന്ന ഒരു കവറിലേക്ക് ഇട്ടു കൊടുത്തു പൈസ വാങ്ങിക്കുമ്പോൾ ആണ് ആ സ്ത്രീയുടെ മുഖത്തേക്ക് ഞാൻ നോക്കുന്നത്.. ഇത് പ്രമീള ടീച്ചർ അല്ലേ..? എന്നെ പത്തിൽ പഠിപ്പിച്ച...? എനിക്ക് അതിശയം ആയി.. ടീച്ചർ എന്താ ഇവിടെ...?
'ടീച്ചറെ...'
ഞാൻ വിളിച്ചു
അപ്പോളാണ് അവരും എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത്
'നന്ദഗോപൻ അല്ലേ...? അയ്യോ എനിക്ക് ആദ്യം കണ്ടിട്ട് മനസിലായില്ല..'
ടീച്ചർ പറഞ്ഞു. മനസിലാകാതെ ഇരിക്കാൻ മാത്രം മാറ്റം ഒന്നും രണ്ട് വർഷം കൊണ്ട് എനിക്ക് ഉണ്ടായിട്ട് ഇല്ലല്ലോ. ഞാൻ ഓർത്തു. ചിലപ്പോൾ ഈ മുഷിഞ്ഞ ഷർട്ടും കൈലിയും ഒക്കെ കണ്ടിട്ട് ആകും എന്നെ മനസിലാകാഞ്ഞേ..
'ടീച്ചർ എന്താ ഇവിടെ...?
ഞാൻ കുശലം ചോദിച്ചു
'ഇവിടെ ഒരു മരണം ഉണ്ടായിരുന്നു...'
' കുറുപ്പ് സാർ ആണോ...?
ഞാൻ ചോദിച്ചു
'അതേ.. എന്റെ ബന്ധു ആണ്..'
ടീച്ചർ പറഞ്ഞു.. ശവമടക്ക് കഴിഞ്ഞു ടീച്ചർ പോകുന്ന വഴിയാണ്..
'നീ ഇപ്പൊ എന്താ ചെയ്യുന്നെ..?
'ഞാൻ ഇതൊക്കെ തന്നെ...'
ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. പക്ഷെ ടീച്ചറിന്റെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു
'ഇതോ...? നീ പിന്നെ പഠിക്കാൻ പോയില്ലേ...?
ടീച്ചർ ആകുലതയോടെ ചോദിച്ചു
'ഇല്ല.. പിന്നെ പഠിക്കാൻ പറ്റിയില്ല..'
ഞാൻ ജാള്യതയോടെ പറഞ്ഞു. അത്യാവശ്യം നന്നായി പഠിക്കുന്നത് കൊണ്ട് എന്നെ പ്രമീള ടീച്ചർക്ക് വലിയ കാര്യം ആയിരുന്നു. ഞാൻ പത്തു കഴിഞ്ഞു പഠിപ്പ് നിർത്തി എന്നറിഞ്ഞപ്പോ അവർക്ക് വലിയ വിഷമം ആയി.. അതിന്റെ കാരണം ഒന്നും ഞാൻ പറഞ്ഞില്ല. ഒരു മങ്ങിയ ചിരി ആയിരുന്നു അപ്പോൾ എന്റെ മുഖത്ത്.. എന്റെ ജീവിതസാഹചര്യത്തെ കുറിച്ച് ചെറിയ അറിവ് ഉണ്ടായിരുന്നത് കൊണ്ടാവണം ടീച്ചർ പിന്നെ എന്നോട് കൂടുതൽ ആയി ഒന്നും തിരക്കിയില്ല
ടീച്ചറോട് യാത്ര പറഞ്ഞു
💬 Comments
View all comments