0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 11932

ആണ്. പക്ഷെ എറിഞ്ഞു വീഴ്ത്താമെന്ന് എനിക്ക് ഒരു ഉറപ്പ് ഉണ്ടായിരുന്നു. കയ്യിലിരുന്ന ഉരുളൻ കല്ല് ഒരു വലിയ കുലയെ ലക്ഷ്യമാക്കി ഞാൻ എറിഞ്ഞു... കല്ല് മൂളി പകുതി ഉയരത്തിൽ എത്തിയിട്ട് കാറ്റ് പോയ പോലെ താഴേക്ക് വന്നു..
ഞാൻ കുറച്ചു കൂടി ശക്തിയിൽ മറ്റൊരു കല്ല് മേലേക്ക് വലിച്ചെറിഞ്ഞു.. ശക്തി കൂടിയപ്പോൾ ഉന്നം പിഴച്ചു. അത് വേറെ എവിടേക്കോ പാളി പോയി.. പിന്നെയും ഞാൻ എറിഞ്ഞു. ചിലതൊക്കെ അടുത്തൂടെ പോയി എന്നല്ലാതെ മാങ്ങ ഇരിക്കുന്ന കുലയിൽ ഒന്ന് തൊട്ടത് പോലുമില്ല.. വേദു എന്നെ നോക്കി ആക്കി ചിരിച്ചു

'ഞാൻ പറഞ്ഞതല്ലേ വീഴില്ല എന്ന്.. നല്ല കാറ്റ് വരുമ്പോൾ വീഴും.. അപ്പോൾ വാ...'
അവൾ മാങ്ങ മോഹം ഉപേക്ഷിച്ചു തിരിച്ചു നടന്നു...

എന്റെ കയ്യിലെ കല്ലിന്റെ ശേഖരവും തീർന്നിരുന്നു. ഞാൻ കുനിഞ്ഞു നിന്ന് കല്ലുകൾ പിന്നെയും പെറുക്കാൻ തുടങ്ങി. നാണക്കേട് ആയല്ലോ.. അത് മാറ്റണം.. അടുത്ത നാലാമത്തെയോ അഞ്ചാമത്തെയോ ഏറിൽ ലക്ഷ്യം കണ്ടു. മാങ്ങ കുലയിൽ നിന്നും മൂന്നാല് മാങ്ങ താഴേക്ക് പതിച്ചു

'ദേ വീണു...'
ഞാൻ ആഹ്ലാദത്തോടെ അവളെ നോക്കി. പക്ഷെ അപ്പോളേക്കും അവൾ അവളുടെ പാടിന് പോയിരുന്നു.. ഞാൻ പിന്നെയും എറിഞ്ഞു ആ കുലയിലെ മാങ്ങ മൊത്തം താഴെ വീഴ്ത്തി.. വീട്ടിലേക്ക് തിരിച്ചു നടക്കുമ്പോ ആണ് അവൾക്ക് രണ്ടെണ്ണം കൊണ്ട് കൊടുത്താലോ എന്ന് ഞാൻ ആലോചിച്ചത്. ഒരു വില ആകും.. ഞാൻ മായച്ചിറ്റയുടെ വീട്ടിലേക്ക് നടന്നു

വീട്ടിലേക്ക് വന്നപ്പോൾ അവൾ കിണറ്റു കരയിൽ ഇരിപ്പുണ്ടായിരുന്നു. എന്നെ കണ്ടതും നോക്കാതെ അവൾ അകത്തേക്ക് കയറി പോകാൻ തുടങ്ങി.. ഞാൻ മാങ്ങ അവൾക്ക് നേരെ നീട്ടി
'ദേ.. എറിഞ്ഞു വീഴ്ത്തിയതാ..'

'വേണ്ട..'
അവൾ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു

'എടുത്തോ.. എന്റെ കയ്യിൽ വേറെ ഉണ്ട്..'
ഞാൻ കൈ പിന്നെയും നീട്ടി

'വേണ്ട.. എനിക്ക് ഇഷ്ടം അല്ല..'
അവൾ നീരസത്തോടെ എന്നപോലെ പറഞ്ഞു. ശെടാ ഇവൾക്ക് ഇതെന്ത് പറ്റി..? ഇവളല്ലേ മാങ്ങ ചോദിച്ചു ഇപ്പൊ അവിടേക്ക് വന്നത്.. എന്നിട്ട് ഇപ്പൊ കയ്യിൽ കൊണ്ട് കൊടുത്തപ്പോ വേണ്ടെന്ന്... ഞാൻ ആകെ വല്ലായ്മയോടെ

💬 Comments

View all comments