Chapter Title : എൽ ഡൊറാഡോ [സാത്യകി]
കഴിഞ്ഞു വീട്ടിലേക്ക് ചെന്നപ്പോ ആണ് മറ്റൊരു പ്രശ്നം. ഇവിടെ അങ്ങനെ മീൻ വക്കാറില്ല.. കാവ് ഉള്ളത് കൊണ്ട് ആണത്രേ. കാവിന് അടുത്ത് കിടക്കുന്ന സന്ധ്യ പേരമ്മ മീൻ വയ്ക്കുന്നുണ്ടല്ലോ എന്ന് എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ ചോദിച്ചില്ല.. ഞാൻ മീൻ കവർ എടുത്തു തിരിച്ചു നടക്കാൻ തുടങ്ങി.. ജീവൻ ഉള്ളതിനെ ഒക്കെ തിരിച്ചു എറിഞ്ഞേക്കാം. അല്ലാത്തതിനെ സന്ധ്യ പേരമ്മക്ക് തന്നേ കൊടുക്കാം.. അപ്പോളേക്കും അമ്മ എന്നെ പിന്നിൽ നിന്നും വിളിച്ചു
'നീ പിടിച്ചതല്ലേ എന്തായാലും.. കളയണ്ട..'
അമ്മ എന്റെ കയ്യിൽ നിന്നും അത് വാങ്ങി അപ്പുറത്തെ റംല ഇത്തയുടെ അവിടെ കൊണ്ട് കൊടുത്തു.. അവർക്ക് പ്രശ്നം ഇല്ലല്ലോ മീൻ വയ്ക്കാൻ. വൈകിട്ട് എനിക്കും സ്നേഹേച്ചിക്കും മീൻ വറുത്തത് അവിടെ നിന്നും കൊണ്ട് വന്നു തന്നു. അമ്മ പക്ഷെ മീൻ കൂട്ടിയില്ല. ഇതൊരു സ്ഥിരം പണി ആക്കണ്ട എന്ന് എനിക്ക് മനസിലായി. ഇവിടെ ആയി പൊരുത്തപ്പെടാം...
അന്ന് വൈകിട്ട് ടിവി കാണാൻ സ്നേഹേച്ചി എന്നെ പിന്നെയും വിളിച്ചു. ഇത്തവണ ഞാൻ കൂടേ പോയി. ഞങ്ങളുടെ അവിടെ കേബിൾ ഉള്ള ഏക വീട് പാലയ്ക്കലെ വീട് ആയിരുന്നു.. രമ്യ ചേച്ചിയുടെ വീട്ടിലെ ടിവി ദൂരദർശൻ മാത്രമേ കിട്ടൂ. റംല ഇത്തയുടെ വീട്ടിലും കേബിൾ ഇല്ല. ആമിനയുടെ പഠിത്തം കാരണം കട്ട് ചെയ്തത് ആണ്. അവിടെ പക്ഷെ സി ഡി പ്ലയെർ ഉണ്ട്..
വൈകിട്ട് അത് കൊണ്ട് മിക്കവരും പാലയ്ക്കൽ ആണ് ടിവി കാണാൻ വരുന്നത്. റംല ഇത്ത വല്ലപ്പോളുമേ അങ്ങനെ ടിവി കാണാൻ വരവുള്ളു. അതേ പോലെ ജസ്ന ഇത്തയും.
💬 Comments
View all comments