Chapter Title : എൽ ഡൊറാഡോ [സാത്യകി]
വല്ലായ്മയോടെ ഞാൻ പറഞ്ഞു
'എത് നന്ദു...?
ശിവദ ചേച്ചി തിരിച്ചു ചോദിച്ചു
'ഇവിടെ.. സ്നേഹ ചേച്ചിയുടെ വീട്ടിലെ...'
എനിക്ക് എങ്ങനെ പറയണം എന്ന് അറിയില്ലായിരുന്നു .
'നീ എന്ന് വന്നു....?
പരിചയം ഉള്ള ആളുകളോട് ചോദിക്കുന്ന പോലെ ചേച്ചി എന്നോട് ചോദിച്ചു. അങ്ങനെ ചോദിച്ചപ്പോ എന്റെ ഉള്ളിൽ എന്തോ ഒരു കുളിർ കോരി.. അത് എന്തിനാണോ..?
'ഞാൻ ഒരാഴ്ച ആയി...'
ഞാൻ പറഞ്ഞു
നല്ല ശബ്ദം ആണ് ശിവദ ചേച്ചിയുടെ. കുറെ നേരം സംസാരിച്ചു ഇരിക്കാൻ തോന്നും. പക്ഷെ കുറച്ചു ബലം പിടിച്ചു സംസാരിക്കുന്ന കൊണ്ട് എനിക്ക് എന്തോ ഒരു പേടിയും തോന്നി. അത് സാധാരണ ആകും. കാരണം ഇവിടെ ഉള്ള മിക്കവർക്കും സ്നേഹം മൂടിയ ഒരു പേടി ചേച്ചിയോട് ഉണ്ട്. ഞങ്ങൾ അധികം സംസാരത്തിലേക്ക് പോകുന്നതിന് മുമ്പ് ആയിഷ കുട്ടി അനില അമ്മായിയെ വിളിച്ചോണ്ട് വന്നു.. ഞാൻ ഫോൺ അമ്മായിക്ക് കൊടുത്തു
'ആഹാ നീ ആരോടാ സംസാരിച്ചോണ്ട് ഇരുന്നെ..?
ഫോൺ വാങ്ങി അമ്മായി ചേച്ചിയോട് ചോദിച്ചു
'എനിക്ക് എന്താ അവനെ അറിഞ്ഞൂടെ...?
ചേച്ചി തിരിച്ചു ചോദിച്ചത് ഞാൻ കേട്ടു..
' എന്നാൽ ആരാ അത്...?
അമ്മായി ചിരിച്ചു കൊണ്ട് ചേച്ചിയോട് ചോദിച്ചു
'അത് നമ്മുടെ നന്ദു അപ്ന...'
ചേച്ചി ഒരു തമാശ പോലെ പറഞ്ഞു
'നന്ദു അപ്നയോ..?
അമ്മായിക്ക് ചിരി വന്നു.
"നന്ദു അപ്ന" ആ ഇടയ്ക്ക് ടിവി യിൽ വന്ന ഒരു ഹിന്ദി സീരിയൽ ആയിരുന്നു.. ചേച്ചി പെട്ടന്ന് അത് കൂട്ടി ആണ് എന്റെ പേര് പറഞ്ഞത്. അത് ഇവിടെ ആ സീരിയലിനെക്കാൾ ഹിറ്റ് ആയി എന്ന് വേണേൽ പറയാം. പിന്നെ അങ്ങോട്ട് ഇവിടെ ഉള്ളവർ എന്നെ സ്നേഹത്തോടെ വിളിച്ചത് അങ്ങനെ ആയിരുന്നു.. നന്ദു അപ്ന എന്ന്..
'നന്ദു അപ്ന ഒന്നിങ്ങു വന്നേടാ..'
അമ്പാടിയെ തൊട്ടിലിൽ ആട്ടുന്നതിന് ഇടയിൽ മുറിയിൽ നിന്ന് രമ്യ ചേച്ചി എന്നെ വിളിച്ചു..
'എന്താ ചേച്ചി...?
ഞാൻ വിളിച്ചു ചോദിച്ചു
'നീയാ അയയിൽ നിന്ന് ഉണങ്ങിയ ഒരു നൈറ്റി ഇങ്ങ് എടുത്തെ..'
ചേച്ചി ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു. കുഞ്ഞിനെ ഉറക്കി
💬 Comments
View all comments