Chapter Title : എൽ ഡൊറാഡോ [സാത്യകി]
എനിക്ക് പറ്റിയില്ല. ഉയരം ഇല്ലാത്തത് കൊണ്ട് ഇവിടെയും ഞാൻ ഏതോ പീക്കിരി പയ്യൻ ആണെന്ന് ഇവരും ധരിച്ചു.. രണ്ട് ദിവസം കളി കണ്ടോണ്ട് ഇരിക്കാൻ മാത്രമേ എനിക്ക് പറ്റിയുള്ളൂ. അതിനിടയിൽ ഇവിടെ എനിക്കൊരു കൂട്ടുകാരനെ കിട്ടി. സച്ചു... അവന്റെ ചേച്ചിയും ജസ്നിത്തയും കൂട്ടുകാരികൾ ആണ്. അവനും എന്നെ പോലെ കളിക്കാൻ വല്ലപ്പോളും ഒരു ചാൻസ് നോക്കി ഇരിപ്പാണ്.. രണ്ട് ദിവസം അങ്ങനെ കളി കാണാൻ വന്നപ്പോൾ ആ ചേട്ടന്മാർ എന്നെ ശ്രദ്ധിച്ചു..
'നീ എവിടുള്ളതാ...?
ഒരു ചേട്ടൻ എന്നോട് ചോദിച്ചു
'ഞാൻ ഇവിടെ.. പിച്ചിക്കാവിൽ...'
ഞാൻ പറഞ്ഞു
'പിച്ചിക്കാവിലോ...? അവിടെ എവിടെ...?
'സുലോചനമ്മയുടെ വീട്ടിൽ...'
ഞാൻ പറഞ്ഞു.
'ടാ കണ്ണാ ദേ ശിവയുടെ ഒക്കെ അയൽപക്കം ആണ് പയ്യൻ...'
ആ ചേട്ടൻ വേറൊരു ചേട്ടനോട് വിളിച്ചു. കണ്ണൻ എന്ന് വിളിക്കുന്ന കൃഷ്ണദേവ് ചേട്ടൻ എന്റെ അടുത്തേക്ക് വന്നു
'ശിവയുടെ വീടിന് അടുത്തോ..? അവിടെ എത് വീട്ടിലാ...?
കണ്ണൻ ചേട്ടൻ എന്നോട് ചോദിച്ചു
'എടാ സ്നേഹയുടെ വീട്ടിൽ വന്നതാ..'
എന്റെ വർത്താനം കെട്ട് നിന്ന വേറൊരു ചേട്ടനാണ് അതിന് മറുപടി പറഞ്ഞത്.
'ശിവ വന്നോ...?
കണ്ണൻ ചേട്ടൻ എന്നോട് ചോദിച്ചു
'ഇല്ല..'
ഞാൻ മറുപടി പറഞ്ഞു..
ആ സംഭാഷണം കഴിഞ്ഞു ഇന്റർവ്യൂ ജയിച്ചത് പോലെ എനിക്ക് ടീമിൽ ഇടം കിട്ടി. സച്ചുവിന് പോലും കിട്ടാത്ത സ്ഥാനം ഒറ്റയടിക്ക് എനിക്ക് കിട്ടി. അതിന്റെ കാരണം എനിക്ക് ഏകദേശം മനസിലായിരുന്നു. പിച്ചിക്കാവ് എന്ന് കേട്ടപ്പോൾ തന്നേ ഇവർ എടുത്തടി ചോദിച്ചത് ശിവച്ചേച്ചിയുടെ പേരാണ്. ചേച്ചിയുടെ അടുത്ത് നിന്നായത് കൊണ്ടാണ് എനിക്ക് കളിക്കാൻ
💬 Comments
View all comments