0%

Chapter Title : എൽ ഡൊറാഡോ 2 [സാത്യകി]

Author : സാത്യകി Read All Parts 119.7K

'എടി പെണ്ണെ കടവിൽ പോയി കുളിക്ക്.. എപ്പോളും എപ്പോളും അവരുടെ അടുത്ത് പോയി കുളിക്കാതെ...'

രാവിലെ കാപ്പി കുടിച്ചോണ്ട് ഇരിക്കുമ്പോ ആണ് അമ്മ ചേച്ചിയെ എന്തിനോ വഴക്ക് പറയുന്നത് ഞാൻ കേട്ടത്.. ആദ്യം ഞാൻ അത് ശ്രദ്ധിക്കാൻ പോയില്ല. പതിയെ അതിൽ ശ്രദ്ധിക്കേണ്ട കാര്യം ഉണ്ടെന്ന് എനിക്ക് തോന്നി.

' എനിക്ക് മേല കടവിൽ പോയി കുളിക്കാൻ..'

സ്നേഹേച്ചി ചിണുങ്ങി

'മേലേൽ നമ്മുടെ കുളിമുറി കേറി കുളിക്ക്..'

അമ്മ പറഞ്ഞു

'ഞാൻ അപ്പുറെ പോയി കുളിക്കുന്നതിന് അമ്മയ്ക്ക് എന്താ..? അവർക്ക് ആർക്കും ഒരു കുഴപ്പവും ഇല്ലല്ലോ..'

സ്നേഹ ചേച്ചി പറഞ്ഞു

'അവർക്ക് കുഴപ്പം തോന്നിയാലും അവർ പറയില്ല. നമ്മൾ വേണം കണ്ടറിഞ്ഞു നിക്കാൻ.. വല്ലപ്പോളും കുളിക്കുന്ന പോലെ എപ്പോളും അവിടെ പോയി കുളിക്കാതെ.. അവിടെ എത്ര പേർക്ക് കുളിക്കണ്ടതാ..'

'അമ്മേ ഞാൻ പെട്ടന്ന് കുളിച്ചോളാം...'

ചേച്ചി കെഞ്ചി നോക്കി. പക്ഷെ അമ്മ സമ്മതിച്ചു കൊടുത്തില്ല. കടവിൽ പോയി കുളിക്കാൻ സ്നേഹ ചേച്ചിക്ക് മടി ആണ്. ഇവിടുത്തെ കക്കൂസ് ഇടിഞ്ഞു പോയതിൽ പിന്നെ ചേച്ചിയുടെ കുളി രമ്യ ചേച്ചിയുടെ ബാത്‌റൂമിൽ ആയിരുന്നു. അവരുടെ ബാത്രൂം വീടിന് ഉള്ളിൽ ആണ്, ഞങ്ങളുടെ പോലെ പുറത്തല്ല. രമ്യ ചേച്ചി ഒക്കെ പോയതോടെ സ്നേഹ ചേച്ചിയുടെ കുളി അത് റംല ഇത്തയുടെ വീട്ടിലേക്ക് ആയി. അതാണ് സുലോചന അമ്മ മുടക്കിയത്.. അമ്മ സമ്മതിച്ചു കൊടുക്കാത്ത പിണക്കത്തിൽ മുഖം വീർപ്പിച്ചു തുണിയും എടുത്തു ചേച്ചി ഞങ്ങളുടെ കക്കൂസിലേക്ക് പോകുന്നത് ഞാൻ കണ്ടു..

ഏതോ മഴയത്തു ഭിത്തി ഇടിഞ്ഞു പോയതാണ് ഞങ്ങളുടെ കക്കൂസ്. അത് പടുത

💬 Comments

View all comments