Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ഉണ്ടാകും.. അത്രയും നീളം ഇല്ല ശിവ ചേച്ചിയുടെ മുടിക്ക്. പക്ഷെ അതിനേക്കാൾ ഉള്ളുണ്ട്.. നല്ല കട്ടക്കറുപ്പിൽ ജട പിടിക്കാതെ ഇടതൂർന്നു നിൽക്കുന്ന കേശഭാരം ഞാൻ ആരാധനയോടെ നോക്കി. നട വഴിയിൽ, അമ്പല മതിൽക്കെട്ടിനുള്ളിൽ, ചുറ്റമ്പലത്തിൽ, അങ്ങനെ ശിവ ചേച്ചി പോയിടുത്തെല്ലാം ഞാനും പിന്നാലെ പോയി..
കൊടിയേറ്റം കഴിഞ്ഞപ്പോ ജസ്ന ഇത്ത ഒക്കെ തിരിച്ചു പോയ കൂട്ടത്തിൽ ഞാനും പോയി. അത് കൊണ്ട് ശിവ ചേച്ചിയോട് മിണ്ടാനുള്ള സാഹചര്യം എനിക്ക് കിട്ടിയില്ല. കൊടിയേറ്റവും ചെണ്ട മേളവും ആരവവും ആൾക്കൂട്ടവും എല്ലാമെന്റെ മനസ്സിൽ നിന്ന് മാഞ്ഞു പോയി. ശിവ ചേച്ചിയെ കുറിച്ച് മാത്രമായ് എന്റെ ചിന്ത. ഇത്രയും ഭംഗി ഉള്ള ചേച്ചിയെ ഒക്കെ ആരായിരിക്കുമോ കല്യാണം കഴിക്കുന്നത്..?
ആരാണെങ്കിലും അവൻ ഒരുപാട് സുകൃതം ചെയ്തിരിക്കണം.. നാട്ടിലെ ചേട്ടന്മാർ എല്ലാം ശിവയെ നല്ല ഭേഷായി വായ് നോക്കുന്നുണ്ട്.. എല്ലാ നാട്ടിലും കാണുമല്ലോ ഒരു ലോകസുന്ദരി.. ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഒരു സുന്ദരി. അതുല്യ.. നാട്ടിലെ ആണുങ്ങൾ എല്ലാം അവളുടെ പിന്നാലെ ആയിരുന്നു. അവരെ ഒന്നും മൈൻഡ് ആക്കാതെ നടന്ന അവൾ പിന്നെ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയി. പിന്നെ അവളെ കാണുമ്പോ ഒരു കുഞ്ഞൊക്കെ ആയിരുന്നു. വണ്ണമൊക്കെ വച്ചു ഗ്ലാമറും പോയിരുന്നു..
അതുല്യ ചേച്ചിയെ കെട്ടിയ പയ്യനോട് നാട്ടിലെ എല്ലാവർക്കും വലിയ അസൂയ ആയിരുന്നു. അപ്പോൾ ശിവ ചേച്ചിയെ ഒക്കെ സ്വന്തം ആക്കുന്ന ആളോട് ഇവിടു ഉള്ളവർക്ക് ഉണ്ടാകുന്ന അസൂയ ഞാൻ ഊഹിച്ചു നോക്കി. ആരായിരിക്കുമോ ആ ഭാഗ്യവാൻ..? എന്തായാലും എനിക്കൊന്നും ആ ഭാഗ്യം കിട്ടാൻ പോകുന്നില്ല. അതോർത്തപ്പോ എനിക്ക്
💬 Comments
View all comments